Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, April 1
    Breaking:
    • ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ ഗാസയില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു
    • ദക്ഷിണ ലെബനോനില്‍ പാരാമെഡിക്കല്‍ ജീവനക്കാരന്‍ ഉള്‍പ്പെടെ എട്ട് പേര്‍ കൊല്ലപ്പെട്ടു
    • ദുബൈ എയര്‍പോര്‍ട്ട് വഴിയുള്ള ഇറാനികളുടെ യാത്ര വിലക്കി
    • ദോഹ തീരത്ത് എണ്ണ ടാങ്കറിനു നേരെ ആക്രമണം
    • എണ്ണയും ഗ്യാസും സ്വന്തം നിയന്ത്രണത്തിലാക്കുക വന്‍ ശക്തികളുടെ ലക്ഷ്യമെന്ന് റഷ്യ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ ഗാസയില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/04/2026 Latest Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഗാസ – ഗാസ മുനമ്പില്‍ ഇസ്രായില്‍ സൈന്യം നടത്തിയ വ്യോമാക്രമണങ്ങളില്‍ കുറഞ്ഞത് ആറ് പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മേഖലാ ജീവനക്കാര്‍ വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം അമേരിക്ക മധ്യസ്ഥത വഹിച്ച ദുര്‍ബലമായ വെടിനിര്‍ത്തല്‍ കരാറിനെ ഭീഷണിപ്പെടുത്തുന്ന ഏറ്റവും പുതിയ അക്രമണമാണിതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. വടക്കന്‍ ഗാസ മുനമ്പിലെ ജബാലിയയില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ കുറഞ്ഞത് മൂന്ന് പേര്‍ കൊല്ലപ്പെട്ടതായും തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസില്‍ നടന്ന മറ്റൊരു വ്യോമാക്രമണത്തില്‍ രണ്ട് പേര്‍ മരിച്ചതായും പാരാമെഡിക്കല്‍ ജീവനക്കാര്‍ പറഞ്ഞു. തെക്കന്‍ ഗാസയിലെ അല്‍മവാസി പ്രദേശത്തെ പോലീസ് ചെക്ക്പോസ്റ്റിന് സമീപം ഒരു കൂട്ടം ഫലസ്തീനികളെ ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും ആരോഗ്യ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തു.

    ഒക്ടോബറില്‍ നിലവില്‍വന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി ഇസ്രായിലും ഹമാസും പരസ്പരം ആരോപിക്കുന്നു. വെടിനിര്‍ത്തല്‍ നിലവില്‍ വന്നതുമുതല്‍ ഇസ്രായിലി വ്യോമാക്രമണങ്ങളില്‍ കുറഞ്ഞത് 700 പേര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതേ കാലയളവില്‍ ഗാസയിലെ പോരാളികള്‍ നാല് സൈനികരെ കൊലപ്പെടുത്തിയതായി ഇസ്രായില്‍ പറയുന്നു. നിലവില്‍ ഇസ്രായിലും അമേരിക്കയും ഇറാനെതിരെ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ലക്കെതിരായ പുതിയ സൈനിക നടപടിയുടെ ഭാഗമായി ഇസ്രായില്‍ സൈന്യം തെക്കന്‍ ലെബനോനെ ആക്രമിക്കുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    2023 ഒക്ടോബര്‍ 7 ന് ഹമാസ് നടത്തിയ ആക്രമണത്തിന് മറുപടിയായി ഇസ്രായില്‍ ഗാസ യുദ്ധം ആരംഭിച്ചു. ഹമാസ് ആക്രമണത്തില്‍ ഇസ്രായിലില്‍ 1,200 പേര്‍ കൊല്ലപ്പെടുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തതായി ഇസ്രായിലി കണക്കുകള്‍ പറയുന്നു. ഇസ്രായില്‍ ആക്രമണത്തില്‍ ഗാസയില്‍ 72,000 ലേറെ ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്. യുദ്ധം വ്യാപകമായ പട്ടിണിക്കും ഗാസയിലെ ഭൂരിഭാഗം ജനങ്ങളുടെയും പലായനത്തിനും കാരണമായി. അധിക പേരും പലതവണ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gaza Israel
    Latest News
    ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ ഗാസയില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു
    01/04/2026
    ദക്ഷിണ ലെബനോനില്‍ പാരാമെഡിക്കല്‍ ജീവനക്കാരന്‍ ഉള്‍പ്പെടെ എട്ട് പേര്‍ കൊല്ലപ്പെട്ടു
    01/04/2026
    ദുബൈ എയര്‍പോര്‍ട്ട് വഴിയുള്ള ഇറാനികളുടെ യാത്ര വിലക്കി
    01/04/2026
    ദോഹ തീരത്ത് എണ്ണ ടാങ്കറിനു നേരെ ആക്രമണം
    01/04/2026
    എണ്ണയും ഗ്യാസും സ്വന്തം നിയന്ത്രണത്തിലാക്കുക വന്‍ ശക്തികളുടെ ലക്ഷ്യമെന്ന് റഷ്യ
    01/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version