ദുബൈ– മതേതര കേരളത്തിന്റെ നിലനിൽപ്പിനും ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷണത്തിനുമായി യു.ഡി.എഫ് സ്ഥാനാർത്ഥികളെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ദുബൈ കെ.എം.സി.സി ജന സെക്രട്ടറി യഹിയ തളങ്കര ആഹ്വാനം ചെയ്തു. ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റിയും ഇൻകാസും സംഘടിപ്പിച്ച യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുബൈയിൽ നടന്ന സമ്മേളനത്തിൽ വിവിധ സംഘടനാ പ്രതിനിധികളും സാമൂഹിക-രാഷ്ട്രീയ പ്രവർത്തകരും പങ്കെടുത്തു. മതേതരത്വവും സാമൂഹിക ഐക്യവും സംരക്ഷിക്കാൻ യു.ഡി.എഫിന് ശക്തമായ പിന്തുണ നൽകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് കൺവെൻഷനിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു.
കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ജനാധിപത്യ സംവിധാനങ്ങളും മതേതര മൂല്യങ്ങളും വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും, അതിനെ ചെറുക്കാൻ ജനങ്ങൾ ബോധവൽക്കരിക്കപ്പെടേണ്ടതുണ്ടെന്നും പ്രസംഗകർ പറഞ്ഞു. പ്രവാസി സമൂഹം കേരളത്തിലെ രാഷ്ട്രീയ പ്രക്രിയകളിൽ നിർണായക പങ്കുവഹിക്കണമെന്നും, വോട്ടർമാരെ സ്വാധീനിക്കുന്നതിലൂടെ യു.ഡി.എഫിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കണമെന്നും അവർ വ്യക്തമാക്കി. യോഗത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വലിയ വിജയത്തിനായി ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.
കെഎംസിസി ജില്ലാ പ്രസിഡന്റ് സലാം കന്യപാടി അദ്ധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി ഹനീഫ് ടീ ആർ സ്വാഗതം പറഞ്ഞു. കെഎംസിസി സംസ്ഥാന ഭാരവാഹികളയ അബ്ദുള്ള ആറങ്ങാടി, ഹംസ തൊട്ടി, അഡ്വ ഇബ്രാഹിം ഖലീൽ, അഫ്സൽ മെട്ടമ്മൽ ദുബൈ ഇൻകാസ്, നേതാക്കളായ ടിപി രാജിവ്, ഫിറോസ് കാഞ്ഞങ്ങാട്, സജി ബേക്കൽ, അഹമ്മദ് അലി ബായിക്കര ചട്ടംച്ചാൽ, ബിജു പിവി, ഹബീബ് ബായാർ
രമേശ് അമ്പാടി, റാഫി പള്ളിപ്പുറം ജില്ലാ ഭാരവാഹികളായ സലാം തട്ടാംചേരി, സി എച് നൂറുദ്ദീൻ, ഹസ്സൈനാർ ബിജന്തടുക്ക, സുബൈർ അബ്ദുള്ള ,മൊയ്‌ദീൻ അബ്ബ, ഹനീഫ ബാവ, ഫൈസൽ മൊഹ്സിൻ, ബഷീർ പാറപള്ളി, പി.ഡി. നൂറുദ്ദീൻ, അഷ്‌റഫ് ബായാർ, സുബൈർ കുബനൂർ, സിദ്ദീഖ് ചൗക്കി, ആസിഫ് ഹൊസ്സങ്കടി മണ്ഡലം ഭാരവാഹികളായ റഫീഖ് മാങ്ങാട് കാലിദ് പാലക്കി, ഹസ്‌ക്കർ ചൂരി സൈഫുദ്ധീൻ മൊഗ്രാൽ റാശിദ് പടന്ന ഉപ്പി കല്ല മൻസൂർ മർത്യ സലാം മാവിലാടം എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ ഡോക്ടർ ഇസ്മായിൽ മൊഗ്രാൽ നന്ദിയും പറഞ്ഞു.



