Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, March 30
    Breaking:
    • മതേതര കേരളത്തിന്റെ നിലനിൽപ്പിന് യു.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് യഹിയ തളങ്കര
    • യുഎസ് സൈനിക വിമാനങ്ങൾക്കും വിലക്കുമായി സ്പെയിൻ
    • ഇറാനിലെ യുറേനിയം ശേഖരം കൈവശപ്പെടുത്താൻ ട്രംപ്
    • ഇറാനിലെ അരക് ആണവ കേന്ദ്രം പ്രവര്‍ത്തനരഹിതമായതായി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി
    • ലെബനോനില്‍ യു.എന്‍ സമാധാന സൈനികന്‍ കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    മനുഷ്യസ്നേഹവും സാമൂഹിക ഉത്തരവാദിത്വവും കൈകോർത്ത് നയിക്കുന്ന എം.എ. യൂസഫലി ഇന്ത്യൻ ജനതയുടെ അഭിമാനം: യഹ്യ തളങ്കര

    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ30/03/2026 Gulf Latest UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    പദ്മശ്രീ എം.എ. യൂസഫലിക്ക് ദുബൈ കെ.എം.സി.സി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ സ്നേഹോപഹാരം യഹ്യ തളങ്കരയും നിസാർ തളങ്കരയും ചേർന്ന് സമ്മാനിക്കുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ: ലോകമൊട്ടാകെ ബിസിനസ് വിജയത്തിന്റെ പ്രതീകമായി ഉയർന്ന് നിൽക്കുമ്പോഴും, മനുഷ്യസ്നേഹവും സാമൂഹിക ഉത്തരവാദിത്വവും കൈവിടാതെ മുന്നേറുന്ന പദ്മശ്രീ എം.എ. യൂസഫലി ഇന്ത്യൻ ജനതയുടെ അഭിമാനമാണെന്ന് പ്രമുഖ വ്യവസായിയും വെൽഫിറ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും ദുബൈ കെ.എം.സി.സി ജനറൽ സെക്രട്ടറിയുമായ യഹ്യ തളങ്കര അഭിപ്രായപ്പെട്ടു. ദുബായ് കെ.എം.സി.സി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ സ്നേഹോപഹാരം പദ്മശ്രീ എം.എ. യൂസഫലിക്ക് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    പ്രതിസന്ധികളാൽ നിറഞ്ഞ കാലഘട്ടങ്ങളിലും സമൂഹത്തിന് കരുതലായ കൈത്താങ്ങായി മാറുന്ന അദ്ദേഹത്തിന്റെ സേവന മനോഭാവം ഓരോരുത്തർക്കും പ്രചോദനമാണ്. സാമ്പത്തിക ശക്തിയോടൊപ്പം മനുഷ്യ മൂല്യങ്ങളും ഒരുപോലെ ഉയർത്തിപ്പിടിക്കുന്ന അദ്ദേഹത്തിന്റെ ജീവിതയാത്ര സമൂഹത്തിന് ഒരു മാതൃകയാണ്. സമ്പത്തിന്റെ ഉച്ചികളിൽ എത്തിനിൽക്കുമ്പോഴും വിനയവും കരുണയും കൈവിടാത്തത് അദ്ദേഹത്തിന്റെ മഹത്വത്തെ കൂടുതൽ ഉയർത്തുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പ്രവാസി ലോകത്തോടുള്ള അദ്ദേഹത്തിന്റെ ആത്മബന്ധവും ആവശ്യസമയങ്ങളിൽ നടത്തുന്ന ഇടപെടലുകളും അനേകം കുടുംബങ്ങൾക്ക് ആശ്വാസമായി മാറിയിട്ടുണ്ട്. പ്രത്യേകിച്ച് ആഗോള പ്രതിസന്ധികളും അനിശ്ചിതത്വങ്ങളും നിറഞ്ഞ സാഹചര്യങ്ങളിലും സാധാരണക്കാരായ ജനങ്ങൾക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ അദ്ദേഹം കൈകൊണ്ട ഉറച്ച നിലപാടുകൾ ഏറെ ശ്രദ്ധേയമാണ്.

    ദാനധർമ്മങ്ങളിലും സാമൂഹിക സേവനങ്ങളിലും അദ്ദേഹം കാണിക്കുന്ന ആത്മാർത്ഥതയും പ്രതിബദ്ധതയും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. മനുഷ്യരെ ചേർത്ത് നിർത്തുന്ന അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഭാവി തലമുറയ്ക്കും ദിശാബോധമായി നിലനിൽക്കും. ഒരു വ്യവസായിയുടെ വിജയത്തെക്കാൾ ഏറെ വലുതായി മനുഷ്യസ്നേഹത്തിന്റെ മഹത്തായ ഉദാഹരണമായി അദ്ദേഹത്തിന്റെ ജീവിതം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    യു.എ.ഇ കെ.എം.സി.സി ട്രഷററും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റുമായ നിസാർ തളങ്കര, ദുബായ് കെ.എം.സി.സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി, ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ മേൽപറമ്പ്, ട്രഷറർ ഡോ. ഇസ്മായിൽ മൊഗ്രാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Dubai ma yusafali
    Latest News
    മതേതര കേരളത്തിന്റെ നിലനിൽപ്പിന് യു.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് യഹിയ തളങ്കര
    30/03/2026
    യുഎസ് സൈനിക വിമാനങ്ങൾക്കും വിലക്കുമായി സ്പെയിൻ
    30/03/2026
    ഇറാനിലെ യുറേനിയം ശേഖരം കൈവശപ്പെടുത്താൻ ട്രംപ്
    30/03/2026
    ഇറാനിലെ അരക് ആണവ കേന്ദ്രം പ്രവര്‍ത്തനരഹിതമായതായി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി
    30/03/2026
    ലെബനോനില്‍ യു.എന്‍ സമാധാന സൈനികന്‍ കൊല്ലപ്പെട്ടു
    30/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version