തെഹ്‌റാന്‍ – മേഖലയിലെ യു.എസ്, ഇസ്രായില്‍ നേതാക്കളുടെയും രാഷ്ട്രീയ ഉദ്യോഗസ്ഥരുടെയും വീടുകള്‍ ആക്രമിക്കുമെന്ന് ഇറാന്‍ ഭീഷണി മുഴക്കി. മിഡില്‍ ഈസ്റ്റിലെ യുദ്ധം രണ്ടാം മാസത്തിലേക്ക് കടക്കുകയും മേഖലയിലുടനീളം വ്യാപിക്കുകയും ചെയ്യുന്നതിനിടെ, യു.എസ്, ഇസ്രായില്‍ ഉദ്യോഗസ്ഥരുടെ സ്വകാര്യ വസതികള്‍ ഇപ്പോള്‍ ഇറാന്റെ നിയമാനുസൃത ലക്ഷ്യങ്ങളാണെന്ന് ഇറാന്‍ ജോയിന്റ് ഓപ്പറേഷന്‍സ് കമാന്‍ഡ് വക്താവ് ഇബ്രാഹിം ദുല്‍ഫുഖാരി പ്രഖ്യാപിച്ചു. ഇസ്രായില്‍ ഉള്‍പ്പെടെ മിഡില്‍ ഈസ്റ്റില്‍ താമസിക്കുന്ന യു.എസ്, ഇസ്രായിലി സൈനിക, രാഷ്ട്രീയ ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് ഭീഷണി. ഇറാനിലുടനീളമുള്ള വിവിധ നഗരങ്ങളിലെ ഇറാനികളുടെ വീടുകള്‍ യു.എസും ഇസ്രായിലും ആക്രമിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനമെടുത്തതെന്ന് ഇബ്രാഹിം ദുല്‍ഫുഖാരി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



