കുവൈത്ത് സിറ്റി – ശുവൈഖ് തുറമുഖത്ത് ഡ്രോണുകള്‍ ആക്രമണം നടത്തിയതായി കുവൈത്ത് തുറമുഖ അതോറിറ്റി അറിയിച്ചു. വസ്തുവകകള്‍ക്ക് നാശനഷ്ടമുണ്ടായെങ്കിലും ആര്‍ക്കും പരിക്കില്ല. ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിച്ച് ഇത്തരം കേസുകള്‍ക്കായുള്ള അടിയന്തിര നടപടിക്രമങ്ങള്‍ സ്വീകരിച്ചതായി അതോറിറ്റി പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



