മനാമ– ജന്നൂസാനിലെ വീട്ടിലുണ്ടായ തീപിടുത്തത്തെത്തുടർന്ന് പുക ശ്വസിച്ച് ചികിത്സയിലായിരുന്ന പത്തുവയസ്സുകാരൻ മരിച്ചു. ജന്നൂസാൻ സ്വദേശിയായ സയ്യിദ് അൽ മുഹാഫിദയാണ് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് സയ്യിദിന്റെ കുടുംബവീട്ടിൽ തീപിടുത്തമുണ്ടായത്. ഉറക്കത്തിനിടെയുണ്ടായ അപകടത്തിൽ വീടിനുള്ളിൽ പുക നിറഞ്ഞതിനെത്തുടർന്ന് കുട്ടിയുടെ നില വഷളാവുകയായിരുന്നു. ഉടൻ തന്നെ സൽമാനിയ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മികച്ച വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാവിലെ മൃതദേഹം ആശുപത്രിയിൽ നിന്ന് വിട്ടുനൽകിയ ഉടനെ തന്നെ സംസ്കാര ചടങ്ങുകൾ പൂർത്തിയാക്കി. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. അധികൃതർ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



