അബുദാബി– യുഎഇ വ്യോമ പ്രതിരോധം വിജയകരമായി തടഞ്ഞ മിസൈലിന്റെ അവശിഷ്ടങ്ങൾ വീണതിനെ തുടർന്ന് അബുദാബിയിൽ രണ്ട് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന്(വ്യാഴം) രാവിലെ അബുദാബിയിലെ സ്വൈഹാൻ സ്ട്രീറ്റിലാണ് അപകടമുണ്ടായത്.നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. സംഭവത്തെക്കുറിച്ച് അധികൃതർ അന്വേഷണം നടത്തുന്നുണ്ടെന്നുംഅബുദാബി മീഡിയ ഓഫിസ് സ്ഥിരീകരിച്ചു. മരിച്ചവരുടെ വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. പരുക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിവരങ്ങൾക്ക് ഔദ്യോഗിക സ്രോതസ്സുകളെ ആശ്രയിക്കാനും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും താമസക്കാരോട് അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



