Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, March 22
    Breaking:
    • ഇറാനെതിരായ യുദ്ധത്തിൽ യൂറോപ്യൻ രാജ്യങ്ങളും പങ്കുചേരണമെന്ന് നെതന്യാഹു
    • ഒമാനിൽ മിന്നൽ പ്രളയം: ഈദ് ആഘോഷത്തിനിടെ മൂന്ന് മലയാളികൾ മരിച്ചു
    • ‘ഹോർമുസ് ‘ശത്രുക്കൾക്ക്’ ഒഴികെ മറ്റെല്ലാവർക്കും തുറന്നുകൊടുക്കും’; ട്രംപിന്റെ അന്ത്യശാസനത്തിന് ഇറാന്റെ മറുപടി
    • ‘കൊലയാളീ… ഈ മരണങ്ങൾക്ക് ഉത്തരവാദി നിങ്ങളാണ്’; ഇസ്രായിൽ ദേശീയ സുരക്ഷാ മന്ത്രിക്കു നേരെ പ്രതിഷേധം
    • അമ്മമാർക്ക് പുതിയ പദവി നൽകി; യുഎഇയിൽ ഇനി വീട്ടമ്മയില്ല, പകരം തലമുറകളുടെ ശിൽപ്പി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ‘ഹോർമുസ് ‘ശത്രുക്കൾക്ക്’ ഒഴികെ മറ്റെല്ലാവർക്കും തുറന്നുകൊടുക്കും’; ട്രംപിന്റെ അന്ത്യശാസനത്തിന് ഇറാന്റെ മറുപടി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/03/2026 World Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഹൊർമുസ് കടലിടുക്ക്, സാറ്റലൈറ്റ് ദൃശ്യം
    അമേരിക്ക ഇടപെടുകയാണെങ്കിൽ ഹൊർമുസ് കടലിടുക്കിലെ അന്താരാഷ്ട്ര ജലപാത അടക്കുമെന്ന് ഇറാൻ പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാൻ– അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ 48 മണിക്കൂർ അന്ത്യശാസനത്തിന് പിന്നാലെ പ്രതികരണവുമായി ഇറാൻ. തങ്ങളുടെ ശത്രുക്കളുമായി ബന്ധമുള്ള കപ്പലുകൾക്ക് ഒഴികെ മറ്റെല്ലാ അന്താരാഷ്ട്ര കപ്പലുകൾക്കും ഹോർമുസ് കടലിടുക്കിലൂടെ യാത്ര ചെയ്യാമെന്ന് അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷനിലെ ഇറാന്റെ പ്രതിനിധി അലി മൂസവി അറിയിച്ചു. അമേരിക്കയോടും ഇസ്രായിലിനോടും ബന്ധമുള്ള കപ്പലുകൾക്ക് മാത്രമാണ് നിലവിൽ നിയന്ത്രണമുള്ളതെന്നും മറ്റ് രാജ്യങ്ങളിലെ കപ്പലുകൾക്ക് ഇറാൻ അധികൃതരുമായി സുരക്ഷാ ക്രമീകരണങ്ങൾ ഏകോപിപ്പിച്ചുകൊണ്ട് കടലിടുക്കിലൂടെ കടന്നുപോകാമെന്നും അദ്ദേഹം വ്യക്തമാക്കി. മേഖലയിലെ സംഘർഷങ്ങൾക്ക് കാരണം അമേരിക്കയുടെയും ഇസ്രായിലിന്റെയും സൈനിക നീക്കങ്ങളാണെന്നും നയതന്ത്ര ചർച്ചകൾക്കാണ് ഇറാൻ മുൻഗണന നൽകുന്നതെന്നും മൂസവി കൂട്ടിച്ചേർത്തു.

    ശനിയാഴ്ച രാത്രിയാണ് ട്രംപ് ഇറാനെതിരെ ശക്തമായ മുന്നറിയിപ്പുമായി എത്തിയത്. ഹോർമുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ പൂർണ്ണമായും തുറന്നു കൊടുത്തില്ലെങ്കിൽ ഇറാന്റെ ഊർജ്ജ നിലയങ്ങൾ തകർക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഈ തന്ത്രപ്രധാന പാത ഇറാൻ തടസ്സപ്പെടുത്തുന്നത് ആഗോള എണ്ണവില വർദ്ധനവിന് കാരണമായിരുന്നു. ഇതിനെത്തുടർന്നാണ് ഏറ്റവും വലിയ വൈദ്യുതി നിലയങ്ങളിൽ നിന്ന് ആരംഭിച്ച് ഇറാന്റെ ഊർജ്ജ ശൃംഖലയെ തന്നെ ഇല്ലാതാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. എന്നാൽ തങ്ങളുടെ നിലയങ്ങൾ ആക്രമിക്കപ്പെട്ടാൽ മേഖലയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്കും ഊർജ്ജ ആസ്തികൾക്കും നേരെ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hormuz Strait Iran Latest trump threaten
    Latest News
    ഇറാനെതിരായ യുദ്ധത്തിൽ യൂറോപ്യൻ രാജ്യങ്ങളും പങ്കുചേരണമെന്ന് നെതന്യാഹു
    22/03/2026
    ഒമാനിൽ മിന്നൽ പ്രളയം: ഈദ് ആഘോഷത്തിനിടെ മൂന്ന് മലയാളികൾ മരിച്ചു
    22/03/2026
    ‘ഹോർമുസ് ‘ശത്രുക്കൾക്ക്’ ഒഴികെ മറ്റെല്ലാവർക്കും തുറന്നുകൊടുക്കും’; ട്രംപിന്റെ അന്ത്യശാസനത്തിന് ഇറാന്റെ മറുപടി
    22/03/2026
    ‘കൊലയാളീ… ഈ മരണങ്ങൾക്ക് ഉത്തരവാദി നിങ്ങളാണ്’; ഇസ്രായിൽ ദേശീയ സുരക്ഷാ മന്ത്രിക്കു നേരെ പ്രതിഷേധം
    22/03/2026
    അമ്മമാർക്ക് പുതിയ പദവി നൽകി; യുഎഇയിൽ ഇനി വീട്ടമ്മയില്ല, പകരം തലമുറകളുടെ ശിൽപ്പി
    22/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.