Browsing: Hormuz Strait

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ 48 മണിക്കൂർ അന്ത്യശാസനത്തിന് പിന്നാലെ പ്രതികരണവുമായി ഇറാൻ.

തന്ത്രപ്രധാനമായ ഹുര്‍മുസ് കടലിടുക്ക് അടക്കാന്‍ കഴിഞ്ഞ മാസം ഇറാന്‍ ഒരുക്കങ്ങള്‍ നടത്തിയിരുന്നതായി രണ്ട് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കടലിടുക്ക് അടക്കാനുള്ള തയാറെടുപ്പിന്റെ ഭാഗമായി കപ്പലുകളില്‍ ഇറാന്‍ സൈന്യം സമുദ്ര മൈനുകള്‍ കയറ്റിയിരുന്നു. ഇറാനിലുടനീളമുള്ള കേന്ദ്രങ്ങളില്‍ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളെ തുടര്‍ന്ന് ഹുര്‍മുസ് കടലിടുക്ക് അടക്കാന്‍ ഇറാന്‍ തയാറെടുക്കുകയാണെന്ന അമേരിക്കയുടെ ആശങ്ക ഇത് വര്‍ധിപ്പിച്ചു.

ഏറെ തന്ത്രപ്രധാനമായ ഹുര്‍മുസ് കടലിടുക്ക് അടക്കാന്‍ ഇറാന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയതായി ഇറാന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. സുപ്രീം ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ അംഗീകാരം കാത്തിരിക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ഹുര്‍മുസ് കടലിടുക്ക് അടക്കാനുള്ള തീരുമാനത്തിന് സുപ്രീം ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ അംഗീകാരം ആവശ്യമാണെന്ന് ഇറാനിലെ ഔദ്യോഗിക ചാനലായ പ്രസ് ടി.വി പറഞ്ഞു.

ചെങ്കടലും ഹുർമുസ് കടലിടുക്കും ഒഴിവാക്കി ആഫ്രിക്കയിലെ കേപ്പ് ഓഫ് ഗുഡ് ഹോപ്പ് വഴിയുള്ള ദീർഘമായ പാതകൾ സ്വീകരിക്കുന്നതായി മുൻനിര ഷിപ്പിങ് കമ്പനികളായ മാർസ്‌കും ഹപാഗ്-ലോയ്ഡും പ്രഖ്യാപിച്ചു.