Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, March 20
    Breaking:
    • ആക്രമണത്തിന് ബ്രിട്ടീഷ് താവളങ്ങൾ ഉപയോ​ഗിക്കുന്നത് ബ്രിട്ടന്റെ പങ്കാളിത്തമായി കണക്കാക്കുമെന്ന് ഇറാന്‍
    • ശത്രുക്കളുടെ സുരക്ഷ ഇല്ലാതാക്കണമെന്ന് ഖാംനഇ
    • ഗാസയില്‍ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ നാല് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
    • ഇറാൻ ആക്രമണം; റിയാദിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു
    • യുഎഇയിൽ ഹിസ്ബുല്ല-ഇറാൻ ഭീകരശൃംഖല തകർത്തു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Edits Picks

    അമേരിക്കന്‍ യുദ്ധവിമാനമായ എഫ്-35 ന് നേരെ ഇറാന്റെ ആക്രമണം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്20/03/2026 Edits Picks 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാന്‍ – അമേരിക്കയുടെ അത്യാധുനിക യുദ്ധവിമാനമായ എഫ്-35 നു നേരെ ഇറാന്റെ ഞെട്ടിക്കുന്ന ആക്രമണം. ഇറാന്‍ വ്യോമാതിര്‍ത്തിയില്‍ പറക്കുന്നതിനിടെ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് യുദ്ധവിമാനത്തെ ആക്രമിക്കുന്നതിന്റെ വീഡിയോ ഇറാനിലെ ഫാര്‍സ് ന്യൂസ് ഏജന്‍സി പ്രസിദ്ധീകരിച്ചു. വ്യോമാക്രമണം സൂചിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഏതാനും സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണിക്കുന്നു. പക്ഷേ വിമാനം തകര്‍ന്നുവീഴുന്നതോ അതിന്റെ അവശിഷ്ടങ്ങളോ വ്യക്തമായി കാണിക്കുന്നില്ല.

    യുദ്ധവിമാനത്തിനു നേരെ ആക്രമണമുണ്ടായെന്ന റിപ്പോര്‍ട്ടുകളെ കുറിച്ച് അറിയാമെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് സ്ഥിരീകരിച്ചു. എഫ്-35 മേഖലയിലെ യു.എസ് വ്യോമതാവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയെന്നും പൈലറ്റിന്റെ ആരോഗ്യനില ഭദ്രമാണെന്നും സംഭവത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു. വിമാനത്തിനു നേരെ ഇറാന്‍ വെടിവെപ്പ് നടത്തിയതായി കരുതുന്നതായി രണ്ട് ഉറവിടങ്ങളെ ഉദ്ധരിച്ച് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കഴിഞ്ഞ ജൂണിലെ 12 ദിവസത്തെ യുദ്ധത്തിനുശേഷം വികസിപ്പിച്ചെടുത്ത വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് മധ്യ ഇറാനില്‍ വെച്ച് യു.എസ് എഫ്-35 യുദ്ധവിമാനത്തെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇറാന്റെ വ്യോമ പ്രതിരോധ സേനയായ ഖാതം അല്‍അന്‍ബിയ ഹെഡ്ക്വാര്‍ട്ടേഴ്‌സ് അറിയിച്ചു. യുദ്ധവിമാനത്തിന് കാര്യമായ കേടുപാടുകളണ്ടായി. വിമാനം തകര്‍ന്നുവീഴാന്‍ സാധ്യതയുണ്ട്. വിമാനത്തിന് എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. ഇറാന്‍ വ്യോമ പ്രതിരോധ സേന ഇതിനകം 125 ലധികം ഡ്രോണുകള്‍ വെടിവെച്ചിട്ടിട്ടുണ്ടെന്നും ഇത് ഇറാന്‍ വ്യോമാതിര്‍ത്തി സംരക്ഷിക്കുന്നതിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയത്തെ സൂചിപ്പിക്കുന്നതായും ഖാതം അല്‍അന്‍ബിയ ഹെഡ്ക്വാര്‍ട്ടേഴ്‌സ് വക്താവ് ഇബ്രാഹിം സുല്‍ഫുഖാരി വ്യക്തമാക്കി.

    ലോകത്തിലെ ഏറ്റവും നൂതനമായ യുദ്ധവിമാനങ്ങളില്‍ ഒന്നാണ് എഫ്-35 സ്റ്റെല്‍ത്ത് ഫൈറ്റര്‍ ജെറ്റ്. പരമ്പരാഗത റഡാര്‍ സംവിധാനങ്ങളിലെ ദൃശ്യപരത കുറക്കുന്ന സ്റ്റെല്‍ത്ത് സാങ്കേതികവിദ്യകള്‍ ഇതില്‍ ഉപയോഗിക്കുന്നു. ഒന്നിലധികം സ്രോതസ്സുകളില്‍ നിന്നുള്ള ഡാറ്റ സംയോജിപ്പിക്കുന്ന സങ്കീര്‍ണ്ണമായ സെന്‍സര്‍ സംവിധാനങ്ങളും ഇതില്‍ ഉണ്ട്. വ്യോമ പോരാട്ടം, കര ലക്ഷ്യങ്ങള്‍ക്കെതിരായ കൃത്യമായ ആക്രമണങ്ങള്‍, ഇന്റലിജന്‍സ് ശേഖരണം എന്നിവയുള്‍പ്പെടെ ഒന്നിലധികം ദൗത്യങ്ങള്‍ നടത്താനുള്ള കഴിവാണ് ഈ വിമാനത്തെ വ്യത്യസ്തമാക്കുന്നത്. സ്റ്റെല്‍ത്ത് കഴിവുകള്‍ നിലനിര്‍ത്തുന്നതിന് വിമാനത്തിനകത്ത് ആയുധങ്ങള്‍ വഹിക്കാനും ഇതിന് കഴിയും. ഈ സവിശേഷതകള്‍ യു.എസ് സൈനിക തന്ത്രത്തിന്റെ ഒരു മൂലക്കല്ലാക്കി എഫ്-35 സ്റ്റെല്‍ത്ത് ഫൈറ്റര്‍ ജെറ്റിനെ മാറ്റുന്നു.

    🚨 عاجل

    إيران تدّعي إصابة مقاتلة F-35..

    الحرس الثوري الإيراني يعلن عن إصابة مقاتلة أمريكية من طراز F-35 بواسطة صاروخ أرض جو.

    CNN ذكرت أن مقاتلة من نفس الطراز تمكنت من الهبوط اضطراريًا في أحد المطارات في الشرق الأوسط بعد تعرضها لإصابة بواسطة دفاعات جوية.

    حتى الآن لم يصدر أي… pic.twitter.com/6T6xusrO56

    — عشاق عالم الطيران (@AviationWG) March 19, 2026

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ആക്രമണത്തിന് ബ്രിട്ടീഷ് താവളങ്ങൾ ഉപയോ​ഗിക്കുന്നത് ബ്രിട്ടന്റെ പങ്കാളിത്തമായി കണക്കാക്കുമെന്ന് ഇറാന്‍
    20/03/2026
    ശത്രുക്കളുടെ സുരക്ഷ ഇല്ലാതാക്കണമെന്ന് ഖാംനഇ
    20/03/2026
    ഗാസയില്‍ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ നാല് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
    20/03/2026
    ഇറാൻ ആക്രമണം; റിയാദിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു
    20/03/2026
    യുഎഇയിൽ ഹിസ്ബുല്ല-ഇറാൻ ഭീകരശൃംഖല തകർത്തു
    20/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version