മക്ക – യുദ്ധം ആരംഭിച്ചതോടെ വിമാന സര്‍വീസുകള്‍ മുടങ്ങി സൗദിയില്‍ കുടുങ്ങിയ 7,000 ലേറെ ഇറാന്‍ തീര്‍ഥാടകര്‍ ഉത്തര സൗദിയിലെ ജിദൈദ അറാര്‍ അതിര്‍ത്തി പോസ്റ്റിലൂടെ ഇറാഖ് വഴി ഇറാനിലേക്ക് കരമാര്‍ഗം മടങ്ങിയതായി ഹറംകാര്യ വകുപ്പ് അറിയിച്ചു. തീര്‍ഥാടകരുടെ സുഖവും സുരക്ഷയും ഉറപ്പാക്കാനും ഉംറ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം സ്വദേശത്തേക്ക് മടങ്ങാന്‍ സൗകര്യമൊരുക്കാനും ബന്ധപ്പെട്ട വകുപ്പുകളുമായുള്ള ഏകോപനത്തോടെ നടപടികള്‍ സ്വീകരിച്ചതിലൂടെ ഇറാന്‍ തീര്‍ഥാടകരുടെ മടക്കയാത്ര സുഗമമായി പൂര്‍ത്തിയായി. അംഗീകൃത നിയന്ത്രണ, ആരോഗ്യ നടപടിക്രമങ്ങള്‍ക്കനുസൃതമായി, വിവിധ അതിര്‍ത്തി ക്രോസിംഗുകളിലൂടെ വരുന്നവരും മടങ്ങുന്നവരുമായ തീര്‍ഥാടകരുടെ നീക്കം സുഗമമാക്കാന്‍ തുടര്‍ച്ചയായ ശ്രമങ്ങള്‍ നടത്തുന്നതായി ഹറംകാര്യ വകുപ്പ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



