റിയാദ് – റിയാദില്‍ വിദേശ രാജ്യങ്ങളുടെ എംബസികളും നയതന്ത്ര കാര്യാലയങ്ങളും പ്രവര്‍ത്തിക്കുന്ന ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ ഡ്രോണ്‍ ആക്രമണ ശ്രമം. ലക്ഷ്യത്തിലെത്തുന്നതിനു മുമ്പായി സൗദി വ്യോമപ്രതിരോധ സംവിധാനം ഡ്രോണ്‍ വെടിവെച്ചിട്ടു. ഡ്രോണ്‍ വെടിവച്ചിട്ടതിന്റെ ഫലമായി ഭൗതിക നാശനഷ്ടങ്ങളോ സാധാരണക്കാര്‍ക്ക് നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു.
കിഴക്കന്‍ റിയാദില്‍ ആറു ഡ്രോണുകളും ശൈബ എണ്ണപ്പാടം ലക്ഷ്യമിട്ട് തൊടുത്തുവിട്ട മറ്റൊരു ഡ്രോണ്‍ റുബ്ഉല്‍ഖാലി മരുഭൂമിയില്‍ വെച്ചും വെടിവെച്ചിട്ടു. ഇന്ന് പുലര്‍ച്ചെ സൗദി വ്യോമമേഖലയില്‍ പ്രവേശിച്ചയുടന്‍ എട്ടു ഡ്രോണുകളും വെടിവെച്ചിട്ടതായി പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



