തെഹ്റാൻ – യുദ്ധവുമായി ബന്ധപ്പെട്ട് നിരവധി രാജ്യങ്ങളിൽ നിന്ന് ഇറാന് മധ്യസ്ഥ ശ്രമങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസെഷ്‌കിയാൻ പറഞ്ഞു. ദേശീയ സുരക്ഷ സംരക്ഷിക്കാൻ ഇറാൻ മടിക്കില്ല. സംഘർഷം ലഘൂകരിക്കാനുള്ള പ്രതിബദ്ധത ഇറാൻ മധ്യസ്ഥരെ അറിയിച്ചിട്ടുണ്ട്. അവർക്കുള്ള ഞങ്ങളുടെ മറുപടി വ്യക്തമാണ്. മേഖലയിൽ ശാശ്വത സമാധാനം കൈവരിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ് എന്ന മറുപടിയാണ് മധ്യസ്ഥരെ ഇറാൻ അറിയിച്ചത്. എന്നാൽ നമ്മുടെ രാജ്യത്തിന്റെ അന്തസ്സും പരമാധികാരവും സംരക്ഷിക്കാൻ ഞങ്ങൾ ഒരിക്കലും മടിക്കില്ലെന്നും ഇറാൻ പ്രസിഡന്റ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



