Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, March 6
    Breaking:
    • ഖാംനഇയുടെ നയങ്ങള്‍ തുടരുന്ന പുതിയ ഇറാന്‍ നേതാവിനെ അംഗീകരിക്കില്ലെന്ന് ട്രംപ്
    • ഭക്ഷ്യ ഇറക്കുമതിക്ക് ജി.സി.സി രാജ്യങ്ങള്‍ സൗദിയെ ആശ്രയിക്കേണ്ടി വരുമെന്ന് വിദഗ്ധര്‍
    • അബുദാബി വ്യാവസായിക മേഖലയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണു ആറ് പേർക്ക് പരിക്ക്
    • മിഡില്‍ ഈസ്റ്റില്‍ 23,000 ലേറെ വിമാന സര്‍വീസുകള്‍ റദ്ദാക്കി
    • ഗള്‍ഫ് രാജ്യങ്ങളില്‍ അമേരിക്കയും ഇസ്രായിലും ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തുന്നതായി ഇറാന്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ഗള്‍ഫ് രാജ്യങ്ങളില്‍ അമേരിക്കയും ഇസ്രായിലും ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തുന്നതായി ഇറാന്‍

    * റിയാദ് യു.എസ് എംബസി ആക്രമണത്തിന് പിന്നില്‍ ഇറാനല്ലെന്ന് ഇറാന്‍ അംബാസഡര്‍
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/03/2026 Latest Top News World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാന്‍ – ഗള്‍ഫ് രാജ്യങ്ങളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളും സുപ്രധാന സ്ഥാപനങ്ങളും ലക്ഷ്യമിട്ട് നടത്തിയ ചാവേര്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ അമേരിക്കയും ഇസ്രായിലുമാണെന്ന് ഇറാന്‍ വിദേശ മന്ത്രാലയം ആരോപിച്ചു. ഇറാന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ആക്രമണങ്ങള്‍ നടത്തിയതെന്ന് വരുത്തിത്തീര്‍ത്ത് ഈ രാജ്യങ്ങളെ യുദ്ധത്തില്‍ കുടുക്കാനുള്ള ശ്രമമാണിതെന്ന് ഇറാന്‍ ആരോപിച്ചു. ഒമാനിലെ ദുഖം തുറമുഖത്തിനും സൗദി അറേബ്യയിലെ അരാംകോ എണ്ണ ശുദ്ധീകരണശാലക്കും നേരെയുള്ള ആക്രമണം ഇക്കൂട്ടത്തില്‍ പെട്ടതാണ്. ഇറാന്‍ നിര്‍മ്മിതമാണെന്ന് അവകാശപ്പെട്ട് അവതരിപ്പിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യയും ആയുധങ്ങളും അമേരിക്കയുടെയും ഇസ്രായിലിന്റെയും പക്കലുണ്ട്. ഇറാനെതിരായ ആക്രമണത്തിനിടെ പെന്റഗണ്‍ ലൂക്കാസ് ഡ്രോണ്‍ ഉപയോഗിച്ചു. ഇറാന്റെ ശാഹിദ്-136 ഡ്രോണിന്റെ പകര്‍പ്പാണിത്. ദൃശ്യപരമായി, പ്രത്യേകിച്ച് വായുവില്‍, ഇതിനെ ഇറാന്‍ ഡ്രോണില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ പ്രയാസമാണ്. ഇറാഖി നിവാസികള്‍ അടുത്തിടെ സ്റ്റാര്‍ലിങ്ക് ആശയവിനിമയ ഉപകരണം ഘടിപ്പിച്ച ലൂക്കാസ് ഡ്രോണ്‍ കണ്ടെത്തിയിരുന്നെന്നും ഇറാന്‍ വിദേശ മന്ത്രാലയം പറഞ്ഞു.

    തങ്ങളുടെ സൈനികര്‍ അസര്‍ബൈജാനിലേക്ക് ചാവേര്‍ ഡ്രോണുകള്‍ വിക്ഷേപിച്ചിട്ടില്ല. തങ്ങളുടെ ആക്രമണ ലക്ഷ്യങ്ങള്‍ അമേരിക്കന്‍ സൈനിക താവളങ്ങള്‍, അമേരിക്കന്‍ സാമ്പത്തിക താല്‍പ്പര്യങ്ങള്‍, മിഡില്‍ ഈസ്റ്റിലെ അമേരിക്കന്‍ ആസ്തികള്‍ എന്നിവയില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. കഴിയുന്നത്ര അയല്‍ രാജ്യങ്ങളെ ഇറാനെതിരായ യുദ്ധത്തിലേക്ക് വലിച്ചിഴക്കാന്‍ ഈ ആക്രമണങ്ങള്‍ അമേരിക്കയും ഇസ്രായിലും കെട്ടിച്ചമച്ചതായിരിക്കാമെന്നും ഇറാന്‍ അധികൃതര്‍ പറഞ്ഞു.
    അതേസമയം, റിയാദ് യു.എസ് എംബസിക്കു നേരെയുള്ള ഡ്രോണ്‍ ആക്രമണത്തിന് പിന്നില്‍ ഇറാനല്ലെന്ന് സൗദിയിലെ ഇറാന്‍ അംബാസഡര്‍ അലി രിസ ഇനായത്തി പറഞ്ഞു. യു.എസുമായും ഇസ്രായിലുമായും നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തില്‍ തങ്ങളുടെ വ്യോമാതിര്‍ത്തിയോ ഭൂപ്രദേശമോ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന സൗദി അറേബ്യയുടെ നിലപാടിനെ ഇറാന്‍ അഭിനന്ദിക്കുന്നു. യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ്, ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പരിഹരിക്കാനുള്ള നയതന്ത്ര ശ്രമങ്ങള്‍ക്ക് സൗദി അറേബ്യ പിന്തുണ നല്‍കിയിരുന്നു. ഇറാനെതിരായ ആക്രമണങ്ങള്‍ക്ക് തങ്ങളുടെ വ്യോമാതിര്‍ത്തി ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇറാന്‍ തങ്ങളുടെ ഭൂപ്രദേശത്ത് മിസൈല്‍ ആക്രമണങ്ങളും ഡ്രോണ്‍ ആക്രമണങ്ങളും നടത്തിയതായി സൗദി അറേബ്യ ആവര്‍ത്തിച്ച് ആരോപിക്കുകയും തിരിച്ചടിക്കുന്നത് ഉള്‍പ്പെടെ സ്വയം പ്രതിരോധിക്കാനുള്ള അവകാശം രാജ്യത്തിന് നിക്ഷിപ്തമാണെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ റിഫൈനറികളിലൊന്നായ റാസ് തന്നൂറ റിഫൈനറി ആക്രമിച്ചെന്ന വാര്‍ത്ത ഇറാന്‍ നേരത്തെ നിഷേധിച്ചിരുന്നു. ഇറാന്‍ രണ്ടുതവണ ഡ്രോണുകള്‍ ഉപയോഗിച്ച് റിഫൈനറി ആക്രമിച്ചതായി സൗദി അറേബ്യ ആരോപിച്ചിരുന്നു.

    റിയാദ് യു.എസ് എംബസി കോമ്പൗണ്ടില്‍ തീപിടുത്തത്തിന് കാരണമായ ആക്രമണത്തില്‍ ഇറാന് പങ്കില്ലെന്ന് ഇനായത്തി കൂട്ടിച്ചേര്‍ത്തു. ഇറാനിലെ ഓപ്പറേഷന്‍സ് കമാന്‍ഡ് എവിടെയെങ്കിലും ആക്രമണം നടത്തിയാല്‍, അതിന്റെ ഉത്തരവാദിത്തം അവര്‍ ഏറ്റെടുക്കുമെന്ന് ഇറാന്‍ അംബാസഡര്‍ പറഞ്ഞു. തങ്ങളുടെ പരമോന്നത നേതാവിനെ കൊലപ്പെടുത്തിയ യു.എസ്, ഇസ്രായില്‍ ആക്രമണങ്ങള്‍ക്ക് ഇറാന്‍ തിരിച്ചടി നല്‍കുകയും ഇസ്രായിലിലും വിശാലമായ മേഖലയിലും അതിനപ്പുറത്തും ആക്രമണം നടത്തുകയും ചെയ്തതോടെ മിഡില്‍ ഈസ്റ്റിലെ യുദ്ധം ഗള്‍ഫ് മേഖലയെ മുഴുവന്‍ വിഴുങ്ങി. ശനിയാഴ്ച ഇറാന്‍ ആക്രമണം ആരംഭിച്ചതിനുശേഷം ഏഴ് സിവിലിയന്മാര്‍ ഉള്‍പ്പെടെ കുറഞ്ഞത് 13 പേര്‍ ഗള്‍ഫില്‍ കൊല്ലപ്പെട്ടു. യു.എസും ഇസ്രായിലും ഇറാനെനെതിരെ നടത്തുന്ന ആക്രമണങ്ങള്‍ക്ക് പ്രതികാരമായി ഇറാന്‍ പ്രാദേശിക യുദ്ധം നടത്തുകയാണെന്ന കാര്യം ഇനായത്തി നിഷേധിച്ചു. ഇത് ഒരു പ്രാദേശിക യുദ്ധമല്ല, ഞങ്ങളുടെ യുദ്ധവുമല്ല. ഇത് ഈ മേഖലയില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട യുദ്ധമാണ് – ഇറാന്‍ അംബാസഡര്‍ എ.എഫ്.പിയോട് പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gulf Countries iran war US
    Latest News
    ഖാംനഇയുടെ നയങ്ങള്‍ തുടരുന്ന പുതിയ ഇറാന്‍ നേതാവിനെ അംഗീകരിക്കില്ലെന്ന് ട്രംപ്
    06/03/2026
    ഭക്ഷ്യ ഇറക്കുമതിക്ക് ജി.സി.സി രാജ്യങ്ങള്‍ സൗദിയെ ആശ്രയിക്കേണ്ടി വരുമെന്ന് വിദഗ്ധര്‍
    06/03/2026
    അബുദാബി വ്യാവസായിക മേഖലയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണു ആറ് പേർക്ക് പരിക്ക്
    06/03/2026
    മിഡില്‍ ഈസ്റ്റില്‍ 23,000 ലേറെ വിമാന സര്‍വീസുകള്‍ റദ്ദാക്കി
    06/03/2026
    ഗള്‍ഫ് രാജ്യങ്ങളില്‍ അമേരിക്കയും ഇസ്രായിലും ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തുന്നതായി ഇറാന്‍
    06/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version