തെല്‍അവീവ്– ശനിയാഴ്ച ആരംഭിച്ച ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രായിലും അമേരിക്കയും നിരവധി ചരിത്രപരമായ നേട്ടങ്ങള്‍ കൈവരിച്ചതായി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് പറഞ്ഞു. നമ്മുടെ പൗരന്മാരെയും പരിഷ്‌കൃത ലോകത്തെയും സംരക്ഷിക്കുന്നതില്‍ ഇസ്രായിലും അമേരിക്കയും ഒരുമിച്ച് ചരിത്രപരമായ നേട്ടങ്ങള്‍ കൈവരിച്ചുവെന്ന് നെതന്യാഹുവിന്റെ വക്താവ് ഷോഷ് പെഡ്രോഷ്യന്‍ വീഡിയോ പ്രസ്താവനയില്‍ വ്യക്തമാക്കി. ഇറാന്‍ പുതിയ ഭൂഗര്‍ഭ ബങ്കറുകളില്‍ ആണവായുധ പദ്ധതി പുനര്‍നിര്‍മ്മിക്കുന്നതിനാലും ഇസ്രായിലിനെയും മിഡില്‍ ഈസ്റ്റിലെ അമേരിക്കന്‍ സേനയെയും ആക്രമിക്കാനുള്ള ഇറാന്‍ പദ്ധതികളുടെ സൂചനകള്‍ ഉള്ളതിനാലും ആക്രമണം അനിവാര്യമായിരുന്നന്ന് അവര്‍ വാദിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



