ജറൂസലം – അല്‍അഖ്സ മസ്ജിദിനും പഴയ നഗരത്തിന്റെ കവാടങ്ങള്‍ക്കും ചുറ്റും സൈനിക നടപടികള്‍ ശക്തമാക്കിയിരിക്കെ, അധിനിവിഷ്ട ജറൂസലമിലെ അല്‍അഖ്സ മസ്ജിദ് തുടര്‍ച്ചയായ അഞ്ചാം ദിവസവും സന്ദര്‍ശകര്‍ക്കും വിശ്വാസികള്‍ക്കും മുന്നില്‍ അടച്ചുപൂട്ടുന്നത് ഇസ്രായില്‍ സേന തുടരുന്നു. അതിനിടെ, വെസ്റ്റ് ബാങ്കിലെ വിവിധ പ്രദേശങ്ങളില്‍, പ്രത്യേകിച്ച് ഹെബ്രോണ്‍, നബ്ലസ്, തൂബാസ് നഗരങ്ങളില്‍ നടന്ന വ്യാപകമായ റെയ്ഡുകളിലും തിരച്ചിലുകളിലും അധിനിവേശ സേന കുറഞ്ഞത് 30 ഫലസ്തീനികളെ അറസ്റ്റ് ചെയ്യുകയും ഡസന്‍ കണക്കിന് ആളുകളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



