ജിദ്ദ: പ്രമുഖ റീട്ടെയിൽ ശൃംഖലയായ അൽ വഫ ഹൈപ്പർ മാർക്കറ്റിന്റെ ജിദ്ദ ബഗ്ദാദിയ ബ്രാഞ്ചിൽ ഉപഭോക്താക്കൾക്കായി വമ്പിച്ച വിലക്കിഴിവുമായി ‘മെഗാ സേവിങ്‌സ്’ മേള ആരംഭിക്കുന്നു. ഹൈപ്പർ അൽ വഫ ബഗ്ദാദിയയുടെ പുതിയ ശാഖ തുറന്നതിന്റെ മുപ്പതാം ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
മാർച്ച് 4 മുതൽ 7 വരെ നാല് ദിവസത്തേക്കാണ് ഈ പ്രത്യേക ഓഫറുകൾ ലഭ്യമാകുക. 100 റിയാലിന് മുകളിൽ പർച്ചേസ് ചെയ്യുന്നവർക്കായി നിശ്ചിത ഉൽപ്പന്നങ്ങൾ വളരെ കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. അരി, കോഴിമുട്ട, ഫ്രഷ് ചിക്കൻ, നഈമി ആട്ടിറച്ചി, ബ്രസീലിയൻ വീൽ ഫീറ്റ് എന്നിവയ്ക്ക് പ്രത്യേക ഡിസ്‌കൗണ്ടുകളുണ്ട്. ഇതിനുപുറമെ സുൽത്താൻ ഫിഷ്, ചെമ്മീൻ തുടങ്ങിയ സമുദ്രവിഭവങ്ങൾക്കും വിലക്കുറവുണ്ട്. ആപ്പിൾ, മുന്തിരി, കിവി തുടങ്ങിയ പഴവർഗ്ഗങ്ങൾക്കും, ഉള്ളി, പൊട്ടറ്റോ തുടങ്ങിയ പച്ചക്കറികൾക്കും മികച്ച ഓഫറുകൾ ലഭ്യമാണ്.
സ്മാർട്ട് ടിവികൾ, വാഷിംഗ് മെഷീനുകൾ, മിക്സർ ഗ്രൈൻഡറുകൾ, അയൺ ബോക്സുകൾ എന്നിവയ്ക്ക് ബജറ്റ് ഫ്രണ്ട്‌ലി വിലയാണ് നിശ്ചയിച്ചിരിക്കുന്നത്. ജിദ്ദ കിംഗ് അബ്ദുള്ള റോഡിലെ അൽ സരിയ സ്ക്വയറിലാണ് ഹൈപ്പർ അൽ വഫയുടെ പുതിയ ശാഖ പ്രവർത്തിക്കുന്നത്. ഓഫറുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി +966 53 782 6716 എന്ന വാട്‌സാപ്പ് നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.



