Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, March 3
    Breaking:
    • ഇറാനിലെ റഷ്യൻ ആണവനിലയം ഭീഷണിയിലെന്ന് റൊസാറ്റം​, കുട്ടികളെയടക്കം നിരവധിപേരെ ഒഴിപ്പിച്ചു
    • ഒതായി ചാത്തല്ലൂർ വെൽഫെയർ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു
    • കിംവദന്തികളുടെ അപകടങ്ങള്‍ക്കെതിരെ ഖുതുബയില്‍ വിശദീകരിക്കാന്‍ മന്ത്രിയുടെ നിര്‍ദേശം
    • ഫുജൈറ ഓയില്‍ ഇന്‍ഡസ്ട്രി സോണില്‍ ഡ്രോണ്‍ ആക്രമണത്തില്‍ അഗ്നിബാധ
    • ഒതായി ചാത്തല്ലൂർ വെൽഫെയർ കമ്മിറ്റി ഇഫ്താറും കുടുംബസംഗമവും സംഘടിപ്പിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    യുഎഇയിലെ വിമാന യാത്രാ തടസ്സം: കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്ക് ഷാർജയിൽ നിന്ന് മസ്‌കറ്റിലേക്കുള്ള ബസ് സർവീസുകൾ ഏർപ്പെടുത്തി ഒമാൻ ആസ്ഥാനമായുള്ള വിമാന കമ്പനികൾ

    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ03/03/2026 Gulf Latest Top News UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ- പശ്ചിമേഷ്യയിലുണ്ടായ പ്രത്യേക സാഹചര്യത്തിൽ ജിസിസി രാജ്യങ്ങളിലെ വ്യോമപാത ഭൂരിഭാഗവും അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് റോഡ് മാർ​ഗം സർവീസുകൾ എർപ്പെടുത്തി വിമാനക്കമ്പനികൾ. യുഎഇയിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്കായി ഒമാൻ ആസ്ഥാനമായുള്ള സലാം എയർ, ഒമാൻ എയർ എന്നീ വിമാനക്കമ്പനികൾ ഷാർജയിൽ നിന്ന് മസ്കത്തിലേക്ക് ബസ് സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഒമാന്റെ ദേശീയ ഗതാഗത കമ്പനിയായ ‘മുവാസലാത്ത്’ ആണ് ഈ ബസ് സർവീസ് നടത്തുന്നത്. മാർച്ച് മൂന്ന് മുതൽ മാർച്ച് അഞ്ച് വരെയാണ് ഈ ബസ് സർവീസുകൾ പ്രവർത്തിക്കുകയെന്ന് സലാം എയറിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ കുറിച്ചു. രാവിലെ ഒമ്പത് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെയും രാത്രി എട്ട് മണി മുതൽ 10.30 വരെയുമാണ് സർവീസുകൾ ലഭ്യമാകുക.ബസ് പുറപ്പെടുന്നതിന് 30 മിനിറ്റ് മുമ്പ് യാത്രക്കാർ ഷാർജയിലെ നിശ്ചിത സ്റ്റേഷനിൽ എത്തിയിരിക്കണം. എല്ലാ ടിക്കറ്റുകളും മുൻകൂട്ടി വാങ്ങിയിരിക്കണം. മുവാസലാത്ത് അൽ ജുബൈൽ ബസ് സ്റ്റേഷനിൽ‌ ടിക്കറ്റ് വിൽപന ലഭ്യമായിരിക്കില്ല.
    ബസ് മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിക്കഴിഞ്ഞാൽ, ഈ രണ്ട് വിമാനക്കമ്പനികളിലും മുൻകൂട്ടി ബുക്കിംഗ് ഉറപ്പാക്കിയ യാത്രക്കാർക്ക് അവിടെനിന്ന് തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര തുടരാവുന്നതാണ്.

    യാത്രക്കാർ തങ്ങളുടെ വിമാന ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാൻ ശ്രദ്ധിക്കേണ്ടതാണ്. ഒമാനിൽ എത്തുമ്പോൾ വിസ ലഭിക്കാൻ അർഹതയുള്ള സന്ദർശകർക്ക് മാത്രമേ ഈ സേവനം ലഭ്യമാകൂ. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുൻപ് സന്ദർശകർ ഒമാനിലെ പ്രവേശന നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഒമാന്റെ ഔദ്യോഗിക വിസ പോർട്ടലായ evisa.rop.gov.com വഴി യാത്രക്കാർ തങ്ങളുടെ വിസ അർഹത പരിശോധിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    https://x.com/i/status/2028407924557578576

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bus Service flight services Oman UAE
    Latest News
    ഇറാനിലെ റഷ്യൻ ആണവനിലയം ഭീഷണിയിലെന്ന് റൊസാറ്റം​, കുട്ടികളെയടക്കം നിരവധിപേരെ ഒഴിപ്പിച്ചു
    03/03/2026
    ഒതായി ചാത്തല്ലൂർ വെൽഫെയർ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു
    03/03/2026
    കിംവദന്തികളുടെ അപകടങ്ങള്‍ക്കെതിരെ ഖുതുബയില്‍ വിശദീകരിക്കാന്‍ മന്ത്രിയുടെ നിര്‍ദേശം
    03/03/2026
    ഫുജൈറ ഓയില്‍ ഇന്‍ഡസ്ട്രി സോണില്‍ ഡ്രോണ്‍ ആക്രമണത്തില്‍ അഗ്നിബാധ
    03/03/2026
    ഒതായി ചാത്തല്ലൂർ വെൽഫെയർ കമ്മിറ്റി ഇഫ്താറും കുടുംബസംഗമവും സംഘടിപ്പിച്ചു
    03/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version