Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, March 3
    Breaking:
    • എയർപോർട്ടുകൾ തുറന്നു; യുഎഇയിൽ നിന്ന് പരിമിതമായ വിമാന സർവീസുകൾ പുന:രാരംഭിച്ചു
    • മടവൂർ സി എം വലിയുള്ളാഹി 36-ാം ഉറൂസ് മുബാറക്; അബുദാബിയിൽ സ്വാഗത സംഘം രൂപീകരിച്ചു
    • സംഘർഷാവസ്ഥ; യാത്ര ചെയ്യാൻ കഴിയാത്ത അതിഥികളുടെ താമസം നീട്ടിനൽകാൻ അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് ഹോട്ടലുകൾക്ക് നിർദ്ദേശം നൽകി
    • ദുബൈയിൽ സ്വര്‍ണ വില കുതിച്ചു, ഒറ്റയടിക്ക് 13 ദിര്‍ഹം കൂടി, 22 കാരറ്റ് 600 ദിര്‍ഹം കടന്നു
    • ഇറാൻ ആക്രമണം; ആക്രമണത്തിന് കൂട്ടുനിൽക്കില്ല, അമേരിക്കൻ വിമാനങ്ങളെ പുറത്താക്കി സ്പെയിൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    സംഘർഷാവസ്ഥ; യാത്ര ചെയ്യാൻ കഴിയാത്ത അതിഥികളുടെ താമസം നീട്ടിനൽകാൻ അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് ഹോട്ടലുകൾക്ക് നിർദ്ദേശം നൽകി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്03/03/2026 Gulf UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി– പശ്ചിമേഷ്യയിലുണ്ടായ പ്രത്യേക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ വിമാന സർവീസുകൾ തടസപ്പെട്ടതും നിലവിലുള്ള നിയന്ത്രണങ്ങളും കാരണം യാത്ര ചെയ്യാൻ കഴിയാത്ത അതിഥികളുടെ താമസം നീട്ടിനൽകാൻ അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് ഹോട്ടലുകൾക്ക് നിർദ്ദേശം നൽകി. ഇത്തരത്തിൽ അധികമായി വരുന്ന ദിവസങ്ങളിലെ താമസച്ചെലവ് വകുപ്പ് തന്നെ വഹിക്കുമെന്നും അധികൃതർ ഉറപ്പുനൽകി.

    ദുരിതത്തിലായ സന്ദർശകരെ സഹായിക്കാൻ അധികൃതർ മുന്നോട്ടുവന്നതിനെ നിരവധി താമസക്കാരും യാത്രക്കാരും പ്രവാസികളും അഭിനന്ദിച്ചു.
    പ്രത്യേക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ യുഎഇയിലെ താമസക്കാർ, തൊഴിലാളികൾ, വിനോദസഞ്ചാരികൾ എന്നിവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അധികൃതർ മുൻകരുതൽ നടപടികളും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചിടുക, സ്വകാര്യ മേഖലയിലെ കമ്പനികൾക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം, വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രവർത്തന സമയത്തിൽ മാറ്റങ്ങൾ വരുത്തുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ദുബൈ ഗ്ലോബൽ വില്ലേജ്, ജബൽ ജൈസ്, ദുബൈ പാർക്സ് ആൻഡ് റിസോർട്ട്സ്, ഐൻ ദുബായ് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചിട്ടുണ്ട്. ഔദ്യോ​ഗിക വെബ്സൈറ്റിലെ വിവരങ്ങൾ അനുസരിച്ച് മാത്രമെ ഈ മേഖലകൾ ഇനി തുറന്ന് പ്രവർത്തിക്കുന്ന വിവരം ലഭിക്കൂ. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മാർച്ച് മൂന്ന് (ചൊവ്വാഴ്ച) വരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദ്ദേശമുണ്ട്. ജനങ്ങൾക്ക് വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും മന്ത്രാലയങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ മാത്രം ശ്രദ്ധിക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Abudabdi iran -usa-israel conflict UAE
    Latest News
    എയർപോർട്ടുകൾ തുറന്നു; യുഎഇയിൽ നിന്ന് പരിമിതമായ വിമാന സർവീസുകൾ പുന:രാരംഭിച്ചു
    03/03/2026
    മടവൂർ സി എം വലിയുള്ളാഹി 36-ാം ഉറൂസ് മുബാറക്; അബുദാബിയിൽ സ്വാഗത സംഘം രൂപീകരിച്ചു
    03/03/2026
    സംഘർഷാവസ്ഥ; യാത്ര ചെയ്യാൻ കഴിയാത്ത അതിഥികളുടെ താമസം നീട്ടിനൽകാൻ അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് ഹോട്ടലുകൾക്ക് നിർദ്ദേശം നൽകി
    03/03/2026
    ദുബൈയിൽ സ്വര്‍ണ വില കുതിച്ചു, ഒറ്റയടിക്ക് 13 ദിര്‍ഹം കൂടി, 22 കാരറ്റ് 600 ദിര്‍ഹം കടന്നു
    02/03/2026
    ഇറാൻ ആക്രമണം; ആക്രമണത്തിന് കൂട്ടുനിൽക്കില്ല, അമേരിക്കൻ വിമാനങ്ങളെ പുറത്താക്കി സ്പെയിൻ
    02/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version