ദോഹ– ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങൾ ഇറാനുമായുള്ള നേരിട്ടുള്ള സംഘർഷങ്ങളിലേക്ക് വലിച്ചിഴക്കപ്പെടരുതെന്ന് ഖത്തർ മുൻ പ്രധാനമന്ത്രി ഹമദ് ബിൻ ജാസിം ബിൻ ജാബർ ആൽ താനി വീണ്ടും മുന്നറിയിപ്പ് നൽകി. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആവർത്തിച്ചത്. പുറത്തുനിന്നുള്ള ശക്തികൾ അത്തരമൊരു സാഹചര്യത്തിലേക്ക് മേഖലയെ തള്ളിവിടാൻ ശ്രമിക്കുന്നുണ്ടെന്നും, ഇത് പ്രതിരോധിക്കാൻ ജിസിസി രാജ്യങ്ങൾ ഐക്യത്തോടെ നിലകൊള്ളണമെന്നും അദ്ദേഹം ഉപദേശിച്ചു. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. വരാനിരിക്കുന്ന കാലഘട്ടം ഗൾഫ് മേഖലയ്ക്ക് വലിയ അപകടസാധ്യതകൾ നിറഞ്ഞതാണെന്നും, രൂപപ്പെട്ടുവരുന്ന പുതിയ ശക്തിസന്തുലിതാവസ്ഥകൾ ഇസ്രായേലിന് കൂടുതൽ സ്വാധീനം ലഭിക്കാൻ കാരണമാകുമെന്നും അദ്ദേഹം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



