Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, March 2
    Breaking:
    • ജിസിസി രാജ്യങ്ങൾ ഇറാനുമായുള്ള നേരിട്ടുള്ള സംഘർഷങ്ങളിലേക്ക് വലിച്ചിഴക്കപ്പെടരുത്: ഖത്തർ മുൻ പ്രധാനമന്ത്രി
    • കുവൈത്ത് ഭക്ഷ്യ കയറ്റുമതി നിരോധിച്ചു; വിലവര്‍ധന വിലക്കി
    • യു.എസ് സൈനികര്‍ കൊല്ലപ്പെട്ടതിന് പ്രതികാരം ചെയ്യുമെന്ന് ട്രംപ്
    • തെഹ്റാനിലെ എംബസി യു.എ.ഇ അടച്ചുപൂട്ടി; അംബാസഡറെ പിന്‍വലിച്ചു
    • ദമ്മാം മാഡ്രിഡ് എഫ് സി ക്ക് പുതിയ നേതൃത്വം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    തെഹ്റാനിലെ എംബസി യു.എ.ഇ അടച്ചുപൂട്ടി; അംബാസഡറെ പിന്‍വലിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/03/2026 UAE Gulf Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി – കഴിഞ്ഞ ദിവസങ്ങളില്‍ യു.എ.ഇ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങളെ തുടര്‍ന്ന്, തെഹ്റാനിലെ എംബസി അടച്ചുപൂട്ടുകയും അംബാസഡറെയും മുഴുവന്‍ നയതന്ത്ര ജീവനക്കാരെയും ഇറാനില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തതായി യു.എ.ഇ അറിയിച്ചു. യു.എ.ഇക്കെതിരായ നഗ്‌നമായ മിസൈല്‍ ആക്രമണങ്ങളെ തുടര്‍ന്നാണ് ഈ തീരുമാനം എടുത്തതെന്ന് യു.എ.ഇ വിദേശ മന്ത്രാലയം വിശദീകരിച്ചു. റെസിഡന്‍ഷ്യല്‍ ഏരിയകള്‍, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, സേവന സൗകര്യങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സിവിലിയന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ച് ആക്രമണങ്ങളുണ്ടായി. ഇത് നിരപരാധികളായ സാധാരണക്കാരുടെ ജീവന്‍ അപകടത്തിലാക്കുന്നു. ഈ വര്‍ധനവ് അപകടകരവും നിരുത്തരവാദപരവുമാണ്.

    ഈ ആക്രമണങ്ങള്‍ ദേശീയ പരമാധികാരത്തിന്റെ നഗ്‌നമായ ലംഘനമാണ്. അന്താരാഷ്ട്ര നിയമത്തിന്റെയും യു.എന്‍ ചാര്‍ട്ടറിന്റെയും വ്യക്തമായ ലംഘനവുമാണ്. യു.എ.ഇ അതിന്റെ സുരക്ഷക്കോ, ഭൂപ്രദേശത്തിന്റെയും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷക്കോ നേരെയുള്ള ഒരു ആക്രമണവും അംഗീകരിക്കില്ല.
    തങ്ങളുടെ എംബസി അടച്ചുപൂട്ടാനും അംബാസഡറെയും നയതന്ത്ര ജീവനക്കാരെയും പിന്‍വലിക്കാനുമുള്ള തീരുമാനം രാജ്യത്തിന്റെ സുരക്ഷക്കും പരമാധികാരത്തിനും ഭീഷണിയാകുന്ന ഏതൊരു ആക്രമണത്തിനും എതിരായ ഉറച്ചതും അചഞ്ചലവുമായ നിലപാടിനെ പ്രതിഫലിപ്പിക്കുന്നു. സംഘര്‍ഷം ലഘൂകരിക്കാനുള്ള അവസരങ്ങളെ ദുര്‍ബലപ്പെടുത്തുകയും മേഖലയെ അങ്ങേയറ്റം അപകടകരമായ പാതകളിലേക്ക് തള്ളിവിടുകയും ചെയ്യുന്ന തുടര്‍ച്ചയായ ആക്രമണാത്മകവും പ്രകോപനപരവുമായ സമീപനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
    സംയമനം പാലിക്കേണ്ടതും നയതന്ത്ര പരിഹാരങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതുമായ പിരിമുറുക്കങ്ങള്‍ക്ക് മേഖല സാക്ഷ്യം വഹിക്കുന്ന സമയത്ത്, ഇത്തരം നടപടികള്‍ പ്രാദേശിക, അന്തര്‍ദേശീയ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാകുക മാത്രമല്ല, ഊര്‍ജ സുരക്ഷയെയും ആഗോള സമ്പദ്വ്യവസ്ഥയുടെ സ്ഥിരതയെയും ബാധിക്കുമെന്ന് യു.എ.ഇ മുന്നറിയിപ്പ് നല്‍കി. അന്താരാഷ്ട്ര നിയമങ്ങളെ മാനിക്കാനും മേഖലയില്‍ കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കാനുമുള്ള ഔദ്യോഗിക ആഹ്വാനങ്ങള്‍ക്കിടയില്‍, സൈനിക, സുരക്ഷാ ചട്ടക്കൂടില്‍ നിന്ന് നേരിട്ടുള്ള നയതന്ത്ര തലത്തിലേക്കുള്ള ഏറ്റുമുട്ടലിലെ മാറ്റത്തെ പ്രതിഫലിപ്പിക്കുന്നതാണ് യു.എ.ഇയുടെ തീരുമാനം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Tehran UAE
    Latest News
    ജിസിസി രാജ്യങ്ങൾ ഇറാനുമായുള്ള നേരിട്ടുള്ള സംഘർഷങ്ങളിലേക്ക് വലിച്ചിഴക്കപ്പെടരുത്: ഖത്തർ മുൻ പ്രധാനമന്ത്രി
    02/03/2026
    കുവൈത്ത് ഭക്ഷ്യ കയറ്റുമതി നിരോധിച്ചു; വിലവര്‍ധന വിലക്കി
    02/03/2026
    യു.എസ് സൈനികര്‍ കൊല്ലപ്പെട്ടതിന് പ്രതികാരം ചെയ്യുമെന്ന് ട്രംപ്
    02/03/2026
    തെഹ്റാനിലെ എംബസി യു.എ.ഇ അടച്ചുപൂട്ടി; അംബാസഡറെ പിന്‍വലിച്ചു
    02/03/2026
    ദമ്മാം മാഡ്രിഡ് എഫ് സി ക്ക് പുതിയ നേതൃത്വം
    02/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version