ദമാസ്‌കസ് – സിറിയയുടെ തെക്കന്‍ പ്രവിശ്യയായ സുവൈദയില്‍ ഇറാന്‍ മിസൈല്‍ പതിച്ച് നാല് പേര്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മിസൈല്‍ പതിച്ച ലക്ഷ്യത്തിന്റെ സ്വഭാവത്തെ കുറിച്ചോ പരിക്കേറ്റവരുടെ കൃത്യമായ അവസ്ഥയെ കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സിറിയയില്‍ സൈനിക സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇറാന്‍ മിസൈല്‍ പതിച്ചതെന്ന് പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



