Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, February 25
    Breaking:
    • യുവാക്കളെ റിക്രൂട്ട് ചെയ്യാനുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ ശ്രമങ്ങള്‍ക്കെതിരെ യു.എ.ഇയുടെ മുന്നറിയിപ്പ്
    • ജിദ്ദയിൽ തിരുവനന്തപുരം സ്വദേശി സംഗമം ഇഫ്താർ സംഗമം സംഘടിപ്പിച്ചു
    • അമേരിക്കയെ ആക്രമിക്കാന്‍ കഴിയുന്ന മിസൈലുകള്‍ ഇറാന്‍ വികസിപ്പിക്കുന്നതായി ട്രംപ്
    • ഖാംനഇയുടെ വസതി ആക്രമിച്ചെന്ന പ്രതിപക്ഷ ഗ്രൂപ്പിന്റെ അവകാശവാദം നിഷേധിച്ച് ഇറാന്‍
    • വാഴയൂർ സർവീസ് ഫോറം ഖത്തർ ഇഫ്താർ സംഗമവും ബ്ലോക്ക് മെമ്പർ മൂസാ ഫൗലദിന് സ്വീകരണവും സംഘടിപ്പിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    യുവാക്കളെ റിക്രൂട്ട് ചെയ്യാനുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ ശ്രമങ്ങള്‍ക്കെതിരെ യു.എ.ഇയുടെ മുന്നറിയിപ്പ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/02/2026 Gulf Latest Top News UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി – വൈകാരിക കൃത്രിമ സന്ദേശങ്ങളിലൂടെ യുവാക്കളെ റിക്രൂട്ട് ചെയ്യാനുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ ശ്രമങ്ങള്‍ക്കെതിരെ യു.എ.ഇ ദേശീയ സുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കുടുംബങ്ങളും സമൂഹങ്ങളും ജാഗ്രത പാലിക്കണമെന്നും മിതത്വത്തിന്റെ മൂല്യങ്ങള്‍ ശക്തിപ്പെടുത്തണമെന്നും ദേശീയ സുരക്ഷാ വകുപ്പ് ആവശ്യപ്പെട്ടു. വസ്തുതകളെ വളച്ചൊടിക്കുകയും ആശയങ്ങളെ തെറ്റായി ചിത്രീകരിക്കുകയും ചെയ്യുന്ന വൈകാരിക കൃത്രിമ വാചാടോപങ്ങളിലൂടെ യുവാക്കളെ ആകര്‍ഷിക്കാന്‍ തീവ്രവാദ പ്രസ്ഥാനങ്ങള്‍ ശ്രമിക്കുന്നുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട പ്രസ്താവനയില്‍ ദേശീയ സുരക്ഷാ വകുപ്പ് പറഞ്ഞു. വ്യതിചലനത്തില്‍ നിന്ന് മനസ്സുകളെ സംരക്ഷിക്കാന്‍ മിതത്വത്തിന്റെ മൂല്യങ്ങള്‍ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

    സൂക്ഷ്മമായ രീതിയില്‍ റാഡിക്കലൈസേഷന്‍ എങ്ങനെ ആരംഭിക്കാമെന്ന് ചിത്രീകരിക്കുന്ന ഒരു ബോധവല്‍ക്കരണ വീഡിയോയും മുന്നറിയിപ്പിനൊപ്പം ദേശീയ സുരക്ഷാ വകുപ്പ് പുറത്തുവിട്ടു. ഭിന്നിപ്പിക്കുന്നതും അസഹിഷ്ണുതയുള്ളതുമായ പ്രത്യയശാസ്ത്രങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയെ കൂട്ടത്തില്‍ ഒരാള്‍ സന്ദര്‍ശിക്കാന്‍ തുടങ്ങിയശേഷം ജീവിതം മാറാന്‍ തുടങ്ങുന്ന ഒരു കൂട്ടം സുഹൃത്തുക്കളെ ഹ്രസ്വചിത്രം ചിത്രീകരിക്കുന്നു. കാലക്രമേണ, ആ മനുഷ്യന്‍ തീവ്രമായ വീക്ഷണങ്ങള്‍ സ്വീകരിക്കുകയും തന്റെ സാമൂഹിക വലയത്തില്‍ നിന്ന് പിന്‍വാങ്ങുകയും കൂടുതല്‍ ഒറ്റപ്പെടുകയും ചെയ്യുന്നു. ഇതേസമയം മറ്റുള്ളവരെ സ്വാധീനിക്കാനും വിദ്വേഷം പ്രചരിപ്പിക്കാനും അയാള്‍ ശ്രമിക്കുന്നു. എന്തൊക്കെയോ തെറ്റായ കാര്യങ്ങള്‍ നടക്കുന്നതായി മനസ്സിലാക്കുന്ന ഒരു സുഹൃത്ത് ഇക്കാര്യം അധികാരികളെ അറിയിക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. ദേശീയ സുരക്ഷ പൊതു കടമയാണെന്ന് നാഷണല്‍ സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. സംശയാസ്പദമായ എന്തെങ്കിലും പ്രവര്‍ത്തനങ്ങളോ പ്രവൃത്തികളോ ശ്രദ്ധയില്‍ പെട്ടാല്‍ അതേ കുറിച്ച് സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ടോള്‍ ഫ്രീ നമ്പറായ 8006600 ല്‍ ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യണമെന്ന് ദേശീയ സുരക്ഷാ വകുപ്പ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    https://twitter.com/i/status/2026221290827473238

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Terrorism UAE
    Latest News
    യുവാക്കളെ റിക്രൂട്ട് ചെയ്യാനുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ ശ്രമങ്ങള്‍ക്കെതിരെ യു.എ.ഇയുടെ മുന്നറിയിപ്പ്
    25/02/2026
    ജിദ്ദയിൽ തിരുവനന്തപുരം സ്വദേശി സംഗമം ഇഫ്താർ സംഗമം സംഘടിപ്പിച്ചു
    25/02/2026
    അമേരിക്കയെ ആക്രമിക്കാന്‍ കഴിയുന്ന മിസൈലുകള്‍ ഇറാന്‍ വികസിപ്പിക്കുന്നതായി ട്രംപ്
    25/02/2026
    ഖാംനഇയുടെ വസതി ആക്രമിച്ചെന്ന പ്രതിപക്ഷ ഗ്രൂപ്പിന്റെ അവകാശവാദം നിഷേധിച്ച് ഇറാന്‍
    25/02/2026
    വാഴയൂർ സർവീസ് ഫോറം ഖത്തർ ഇഫ്താർ സംഗമവും ബ്ലോക്ക് മെമ്പർ മൂസാ ഫൗലദിന് സ്വീകരണവും സംഘടിപ്പിച്ചു
    25/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version