Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, February 23
    Breaking:
    • ഏതൊരു യു.എസ് ആക്രമണത്തിനും തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍
    • ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായി ഖത്തർ ചാരിറ്റി- സി.ഐ.സി – കമ്മ്യൂണിറ്റി ഇഫ്താർ
    • ഇനി ജീവൻമരണ പോരാട്ടങ്ങൾ; റൺറേറ്റ് വില്ലനാകുമോ? ഇന്ത്യയുടെ സെമി പ്രതീക്ഷകൾ ഇങ്ങനെ
    • യുഎഇയിലെ മുൻ മലയാളി മാധ്യമപ്രവർത്തകൻ നാട്ടിൽ നിര്യാതനായി
    • റമദാന്‍ പ്രമാണിച്ച് സൗദിയില്‍ തടവുകാരെ പൊതുമാപ്പില്‍ വിട്ടയക്കുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    യുഎഇയിലെ മുൻ മലയാളി മാധ്യമപ്രവർത്തകൻ നാട്ടിൽ നിര്യാതനായി

    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ23/02/2026 UAE Community Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി– എഴുത്തുകാരനും യുഎഇയിലെ മുൻ മാധ്യമപ്രവർത്തകനുമായ ജലീൽ രാമന്തളി (70) നാട്ടിൽ നിര്യാതനായി. ഇന്ന് (തിങ്കൾ) പുലർച്ചെ രണ്ടോടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇറയത്ത് അബ്ദുല്ല – ആമിന ഹജ്ജുമ്മ ദമ്പതികളുടെ മകനാണ് ഇദ്ദേഹം. ദീർഘകാലം ഗൾഫ് ചന്ദ്രിക അബുദാബി ബ്യൂറോ ചീഫായിരുന്നു. ഇന്ത്യൻ മീഡിയ അബുദാബിയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ്.

    ലീഗ് ടൈംസിൽ ഫ്രൈഡേ ഫീച്ചർ, പൂങ്കാവനം മാസിക, സന്തുഷ്ട കുടുംബ മാസിക എന്നിവയിൽ വർഷങ്ങളോളം സ്ഥിരമായി അദ്ദേഹം എഴുതിയിരുന്നു. പത്രപ്രവർത്തനത്തിന് പുറമെ നിരവധി ടെലിവിഷൻ സീരിയലുകൾ, ഡോക്യുമെന്ററികൾ, ആൽബങ്ങൾ, റേഡിയോ പരിപാടികൾ എന്നിവയുടെ പിന്നണിയിലും പ്രവർത്തിച്ചു. മാധ്യമ-സാഹിത്യ മേഖലകളിലെ സംഭാവനകൾക്ക് നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. നിലത്തുള്ളികളുടെ പുരാവൃത്തം, സ്നേഹം ഒരു കടങ്കഥ, മരുഭൂമികൾ പറയുന്നതും പറയാനുള്ളതും, നഗരത്തിലെ കുതിരകൾ, ഒട്ടകങ്ങൾ നീന്തുന്ന കടൽ, അഭയം തേടി, നേർച്ച വിളക്ക്, ഇരുൾ മുറ്റിയ വഴിയമ്പലങ്ങൾ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    യു.എ.ഇ. പ്രസിഡന്റായിരുന്ന ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനെക്കുറിച്ച് അദ്ദേഹം എഴുതിയ പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘പ്രവാസ തുടിപ്പുകൾ’ എന്ന ഗ്രന്ഥം കഴിഞ്ഞ മാസമാണ് പ്രകാശനം ചെയ്തത്.

    ഭാര്യ: റഹീമ. മക്കൾ: സാമിന, അമീന, സൽവ, പരേതയായ അഫീഫ. മരുമക്കൾ: സലാം (കുഞ്ഞിമംഗലം), അബ്ദുൽ ഖാദർ, അറഫാത്ത് (ഇരുവരും രാമന്തളി).

    ഖബറടക്കം അസർ നമസ്കാരത്തിന് ശേഷം രാമന്തളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും

    ജലീൽ രാമന്തളിയുടെ നിര്യാണത്തിൽ അബുദാബിയിലെ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ അബുദാബി അനുശോചനം രേഖപ്പെടുത്തി. പ്രവാസി മാധ്യമപ്രവർത്തനത്തിന് ദിശാബോധം നൽകിയ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് ഭാരവാഹികൾ അനുസ്മരിച്ചു. അനുശോചന യോഗത്തിൽ റാഷിദ് പൂമാടം, സമീർ കല്ലറ, ഷിജിന കണ്ണൻദാസ്, റസാക്ക് ഒരുമനയൂർ, നിസാമുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    death news jaleel ramanthali malayalee journalist UAE
    Latest News
    ഏതൊരു യു.എസ് ആക്രമണത്തിനും തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍
    23/02/2026
    ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായി ഖത്തർ ചാരിറ്റി- സി.ഐ.സി – കമ്മ്യൂണിറ്റി ഇഫ്താർ
    23/02/2026
    ഇനി ജീവൻമരണ പോരാട്ടങ്ങൾ; റൺറേറ്റ് വില്ലനാകുമോ? ഇന്ത്യയുടെ സെമി പ്രതീക്ഷകൾ ഇങ്ങനെ
    23/02/2026
    യുഎഇയിലെ മുൻ മലയാളി മാധ്യമപ്രവർത്തകൻ നാട്ടിൽ നിര്യാതനായി
    23/02/2026
    റമദാന്‍ പ്രമാണിച്ച് സൗദിയില്‍ തടവുകാരെ പൊതുമാപ്പില്‍ വിട്ടയക്കുന്നു
    23/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version