റിയാദ്– റിയാദ് കെഎംസിസി തൃശൂര്‍ ജില്ലാ കമ്മിറ്റി ഇഫ്താര്‍ സംഗമം നടത്തി. അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ നടത്തിയ ഇഫ്താര്‍ സംഗമത്തില്‍ പ്രസിഡന്റ് മുഹമ്മദ് കുട്ടി മുള്ളൂര്‍ക്കര അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മറ്റി ട്രഷറര്‍ അഷ്‌റഫ് വെള്ളപ്പാടം ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലയിലെ സാമൂഹിക, സംസ്‌കാരിക ജീവികാരുണ്യ പ്രവര്‍ത്തകരും കുടുംബങ്ങളും ഉള്‍പ്പെടെ നിരവധി ആളുകള്‍ പങ്കെടുത്തു. സംഗമത്തില്‍ ബഷീര്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തി. സെന്‍ട്രല്‍ കമ്മറ്റി ഓര്‍ഗനൈസിങ് സെക്രട്ടറി സത്താര്‍ താമരത്ത്, ഒഐസിസി തൃശൂര്‍ ജില്ലാ കമ്മറ്റി പ്രസിഡന്റ് നാസര്‍ വലപ്പാട്, ഒഐസിസി നാഷണല്‍ സെക്രട്ടറി മാള മുഹ്‌യുദ്ദീന്‍, ജാഫര്‍ തങ്ങള്‍ ചാവക്കാട് കൂട്ടായ്മ എന്നിവര്‍ ആശംസകൾ നേര്‍ന്നു. നാഷണല്‍, സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ മുജീബ് ഉപ്പട, കോയാമു ഹാജി, മുഹമ്മദ് വേങ്ങര, അസീസ് വെങ്കിട്ട, ഷംസു പെരുമ്പട്ട, അബ്ദുറഹ്മാന്‍ ഫറോക്ക്, പി സി അലി വയനാട്, ഷമീര്‍ പറമ്പത്ത്, സിറാജ് വള്ളിക്കുന്ന്, റഫീഖ് മഞ്ചേരി, റഹ്മത്ത് അഷ്‌റഫ് എന്നിവര്‍ പങ്കെടുത്തു.
കബീര്‍ വൈലത്തൂര്‍, ഇജാസ് തിരുനെല്ലൂര്‍, ബഷീര്‍ ചെറുവത്താണി, ഉമര്‍ ചളിങ്ങാട്, സുബൈര്‍ ഒരുമനയൂര്‍, ഷാഹിദ് കറുകമാട്, ഷാഹിദ് തങ്ങള്‍, സ്വാലിഹ് മുറ്റിച്ചൂര്‍, സലീം പാവറട്ടി, ഉമര്‍ ഫാറൂഖ് മുള്ളൂര്‍ക്കര, സഹീര്‍ ബാബു ബ്ലാങ്ങാട്, നാസര്‍ ആറ്റുപുറം, ഇജാസ് മാട്ടുമ്മല്‍, ജഹാംഗീര്‍, ആബിദ് തളി, ഫസ്‌ന ഷാഹിദ്, ജിസ്‌ന മുഹമ്മദ് ഷാഫി, ഷഫ്‌ന അന്‍ഷാദ് എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കി. ജനറൽ സെക്രട്ടറി അന്‍ഷാദ് സ്വാഗതവും ട്രഷറര്‍ മുഹമ്മദ് ഷാഫി കല്ലിങ്ങല്‍ നന്ദിയും പറഞ്ഞു.



