ജിദ്ദ: തിരുവനന്തപുരം പ്രവാസി അസോസിയേഷൻ (ടി.പി.എ) സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ആത്മീയ നിറവ് പകർന്നു. ജിദ്ദ ഹരാസാത്തിലെ അൽജസീറ വില്ലയിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ വിവിധ രാഷ്ട്രീയ, സാംസ്കാരിക, ജില്ലാ സംഘടനാ ഭാരവാഹികളും ടിപിഎ അംഗങ്ങളും ഉൾപ്പെടെ നാനൂറിലധികം പേർ പങ്കെടുത്തു. പ്രസിഡന്റ് ഹുസൈൻ ബാലരാമപുരം അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി അസ്ലം പനവൂർ സ്വാഗതവും ചെയർമാൻ നാസിമുദ്ദീൻ മണനാക്ക് നന്ദിയും രേഖപ്പെടുത്തി. ട്രഷറർ നൗഷാദ് ആറ്റിങ്ങൽ ഏകോപനം നിർവ്വഹിച്ചു.
യുവത്വവും പരിചയസമ്പത്തും ഒത്തുചേർന്ന ടിപിഎയുടെ സംഘടനാ മികവ് പരിപാടിയുടെ വിജയത്തിൽ നിർണ്ണായകമായി. സിറാജ് വടശ്ശേരിക്കോണം, സുലൈമാൻ പൂവാർ, സുനിൽ സെയ്ദ്, അഷ്‌റഫ്, സക്കീർ ഹുസൈൻ, സജീർ, നുജു, ഷാഫി, ശിഹാബ്, അലക്സ്, അൻസർ, ജോയിന്റ് ട്രഷറർ അൻഷാദ്, ജീവകാരുണ്യ കൺവീനർ അൻവർ കല്ലമ്പലം, അസീം പനവൂർ, ബൈജു സുലൈമാൻ, മനോജ്, ജാഫർ, പ്രസാദ് ഹരിപ്പാട്, സജീബ്, സ്പോർട്സ് കൺവീനർ ഷാനുമോൻ, ഷഫീഖ്, സുധീർ, വിനു, വിശാൽ, കലാസാംസ്‌കാരിക സെക്രട്ടറി വിവേക് ജി, മുൻ പ്രസിഡന്റ് സുനിൽ കല്ലമ്പലം, പ്രസാദ് കെ എന്നിവർ പുരുഷന്മാരുടെ വിഭാഗത്തിലെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചു.


വനിതാ എക്സിക്യൂട്ടീവ് ജോയിന്റ് സെക്രട്ടറി തസ്നി നുജു, കലാസാംസ്‌കാരിക ജോയിന്റ് സെക്രട്ടറി സോഫിയ സുനിൽ, അംഗങ്ങളായ സൗമ്യ വിവേക്, റീന നൗഷാദ്, ശാമില സുലൈമാൻ, ദീപ പ്രസാദ് എന്നിവർ ലേഡീസ് സെക്ഷന്റെ ചുമതലകൾ വഹിച്ചു. വനിതാ അംഗങ്ങളായ ഷീജ സിറാജ്, സുനിത നസീമുദ്ധീൻ, സനുജ ഹുസൈൻ, റെജി അൻവർ, സൽമ ഷഫീഖ്, ഷൈജ ജാഫർ, സുൽഫത് ശിഹാബ്, സുനി അനസ് എന്നിവർ ചേർന്ന് തയ്യാറാക്കിയ രുചികരമായ വിഭവങ്ങൾ അതിഥികളുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റി. എല്ലാ വർഷത്തെയും പോലെ ഇത്തവണയും ക്ഷണം സ്വീകരിച്ചു വന്ന അതിഥികൾക്ക് മനസും ഹൃദയവും നിറഞ്ഞ ഒരു വ്യത്യസ്ത അനുഭവമാണ് ടിപിഎ ഇഫ്താർ സമ്മാനിച്ചത്.



