Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, February 18
    Breaking:
    • കഴിഞ്ഞ വര്‍ഷം ഖത്തറില്‍ 28,000 കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകള്‍ അനുവദിച്ചു
    • ഫലസ്തീന്‍ വിദ്യാര്‍ഥിയെ നാടുകടത്താനുള്ള ട്രംപിന്റെ ശ്രമം ഇമിഗ്രേഷന്‍ ജഡ്ജി തള്ളി
    • ട്രംപിന്റെ ചില ചുവപ്പ് രേഖകള്‍ അംഗീകരിക്കാന്‍ ഇറാന്‍ ഇതുവരെ തയ്യാറായിട്ടില്ലെന്ന് വാന്‍സ്
    • ഇന്നത്തെ നോമ്പുതുറ സമയം: റമദാന്‍ 1 (ഫെബ്രുവരി 18)
    • സൗദിയില്‍ സ്വദേശി ബിരുദധാരികള്‍ക്കും തൊഴിലന്വേഷകര്‍ക്കും സ്വകാര്യ സ്ഥാപനങ്ങളില്‍ പരിശീലനം നല്‍കല്‍ നിര്‍ബന്ധമാക്കി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Qatar

    കഴിഞ്ഞ വര്‍ഷം ഖത്തറില്‍ 28,000 കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകള്‍ അനുവദിച്ചു

    2024 നെ അപേക്ഷിച്ച് 2025 ല്‍ ഖത്തറില്‍ അനുവദിച്ച കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകളുടെ എണ്ണം 57 ശതമാനം തോതില്‍ വര്‍ധിച്ചു.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/02/2026 Qatar Gulf Latest Top News 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ – ഖത്തറില്‍ കഴിഞ്ഞ വര്‍ഷം ഏകദേശം 28,000 കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകള്‍ അനുവദിച്ചതായി ഔദ്യോഗിക സ്ഥിതിവിവര കണക്കുകള്‍ വ്യക്തമാക്കുന്നു. 2024 നെ അപേക്ഷിച്ച് 2025 ല്‍ ഖത്തറില്‍ അനുവദിച്ച കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകളുടെ എണ്ണം 57 ശതമാനം തോതില്‍ വര്‍ധിച്ചു. വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ 2025 നാലാം പാദ പ്രകടന അവലോകനത്തിനിടെയാണ് കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകളുമായി ബന്ധപ്പെട്ട കണക്കുകള്‍ അധികൃതര്‍ വെളിപ്പെടുത്തിയത്. വാണിജ്യ, വ്യവസായ മന്ത്രി ശൈഖ് ഫൈസല്‍ ബിന്‍ ഥാനി ബിന്‍ ഫൈസല്‍ അല്‍ഥാനി അധ്യക്ഷത വഹിച്ച യോഗത്തില്‍ വിദേശ വാണിജ്യ മന്ത്രി അഹ്‌മദ് ബിന്‍ മുഹമ്മദ് അല്‍സയ്യിദ്, വാണിജ്യ, വ്യവസായ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ബിന്‍ ഹസ്സന്‍ അല്‍മാലികി, അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറിമാര്‍, വകുപ്പ് ഡയറക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. ഹൈഡ്രോകാര്‍ബണുകളെ ആശ്രയിക്കുന്നത് കുറക്കുകയും സ്വകാര്യമേഖലയുടെ പങ്കാളിത്തം വികസിപ്പിക്കുകയും ചെയ്യുന്ന രാജ്യത്തിന്റെ ദീര്‍ഘകാല വികസന ചട്ടക്കൂടായ ഖത്തര്‍ നാഷണല്‍ വിഷന്‍ 2030 ന് അനുസൃതമായാണ് വാണിജ്യ രജിസ്‌ട്രേഷനുകളിലെ വളര്‍ച്ച.
    വ്യാപാര മേഖല ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു. 2025 ല്‍ മന്ത്രാലയം 28,000 കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകളും 34,500 ബിസിനസ് ലൈസന്‍സുകളും നല്‍കി. 2024 നെ അപേക്ഷിച്ച് 2025 ല്‍ അനുവദിച്ച ബിസിനസ് ലൈസന്‍സുകള്‍ 53 ശതമാനം തോതില്‍ വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം 16 ഓഡിറ്റര്‍മാര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. എട്ട് അക്കൗണ്ടിംഗ് സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും ലൈസന്‍സ് അനുവദിച്ചു.
    മന്ത്രാലയത്തിന്റെ സിംഗിള്‍-വിന്‍ഡോ ബിസിനസ് സര്‍വീസ് പോര്‍ട്ടല്‍ സേവനങ്ങള്‍ വികസിപ്പിക്കുന്നത് തുടര്‍ന്നു. 2025 ല്‍ ഏകജാലകത്തില്‍ 26 പുതിയ സംരംഭങ്ങള്‍ അവതരിപ്പിച്ചു. പ്ലാറ്റ്ഫോം വഴി ആകെ 2,39,593 ഇടപാടുകള്‍ പ്രോസസ്സ് ചെയ്തു. ഇതില്‍ 93 ശതമാനവും ഇലക്ട്രോണിക് ആയി പൂര്‍ത്തിയാക്കി. ഇത് ഡിജിറ്റല്‍ പരിവര്‍ത്തന ശ്രമങ്ങളുടെ കാര്യക്ഷമതയെ പ്രതിഫലിപ്പിക്കുന്നു. നാലാം പാദത്തില്‍ ഇലക്ട്രോണിക് സേവനങ്ങളിലുള്ള ഉപഭോക്തൃ സംതൃപ്തി 95 ശതമാനത്തിലെത്തി.

    2025 ല്‍ 12,449 വിദേശ കമ്പനികള്‍ ഖത്തറില്‍ സ്ഥാപിക്കപ്പെട്ടു. 2024 നെ അപേക്ഷിച്ച് 2025 ല്‍ രാജ്യത്ത് പുതുതായി സ്ഥാപിച്ച വിദേശ കമ്പനികളുടെ എണ്ണത്തില്‍ 600 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഇത് ഖത്തറിന്റെ നിക്ഷേപ അന്തരീക്ഷത്തിന്റെ ആകര്‍ഷണീയതയും നിക്ഷേപകരുടെ ആത്മവിശ്വാസവും എടുത്തുകാണിക്കുന്നു. ബൗദ്ധിക സ്വത്തവകാശ സംരക്ഷണവും മെച്ചപ്പെട്ടു. 2025 ല്‍ 255 പേറ്റന്റുകള്‍ അനുവദിച്ചു. മുന്‍ വര്‍ഷത്തേക്കാള്‍ 6 ശതമാനം കൂടുതലാണിത്. ട്രേഡ്മാര്‍ക്ക് രജിസ്‌ട്രേഷനുകള്‍ 23 ശതമാനം വര്‍ധിച്ച് 9,218 ആയി. 258 പകര്‍പ്പവകാശ രജിസ്‌ട്രേഷനുകള്‍ അനുവദിച്ചു. 2024 നെ അപേക്ഷിച്ച് 2025 ല്‍ പകര്‍പ്പവകാശ രജിസ്‌ട്രേഷനുകളില്‍ 89 ശതമാനം വര്‍ധന രേഖപ്പെടുത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മൂന്നാം പാദത്തില്‍ ഉല്‍പ്പാദന മേഖല മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിലേക്ക് ഏകദേശം 14.2 ബില്യണ്‍ ഖത്തര്‍ റിയാല്‍ (3.9 ബില്യണ്‍ ഡോളര്‍) സംഭാവന ചെയ്തു. കഴിഞ്ഞ വര്‍ഷം 39 പുതിയ ഫാക്ടറികള്‍ രജിസ്റ്റര്‍ ചെയ്തു. കൂടാതെ 100 ഫാക്ടറികളുടെ സുസജ്ജത സ്മാര്‍ട്ട് ഇന്‍ഡസ്ട്രി റെഡിനെസ് ഇന്‍ഡെക്‌സിന് കീഴില്‍ വിലയിരുത്തി. നാലാം പാദത്തില്‍ പുതിയ ഫാക്ടറികളില്‍ 75.8 കോടി റിയാലിന്റെ നിക്ഷേപങ്ങള്‍ നടത്തി. വ്യാവസായിക മേഖലയിലെ സഞ്ചിത നിക്ഷേപം 270 ബില്യണ്‍ റിയാലിലെത്തി.

    ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്താനും സ്വകാര്യ മേഖലയെ പിന്തുണക്കാനുമായി 2025 ല്‍ 10 പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികള്‍ അവലോകനം ചെയ്തു. നാലാം പാദത്തില്‍ വ്യാവസായിക പെര്‍മിറ്റുകള്‍, പ്രാഥമിക അംഗീകാരങ്ങള്‍, ഫാക്ടറി ഇന്‍പുട്ടുകള്‍ക്കുള്ള കസ്റ്റംസ് ഇളവുകള്‍ എന്നിവക്കുള്ള ലൈസന്‍സിംഗ് നടപടിക്രമങ്ങള്‍ ഒരു പ്രവൃത്തി ദിവസമായി കുറച്ചു. ഉപഭോക്തൃ മേഖലയില്‍, കിഴിവുകള്‍ക്കും പ്രമോഷനുകള്‍ക്കുമായി 18,400 പ്രത്യേക പെര്‍മിറ്റുകള്‍ നല്‍കി. 2024 നെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം അനുവദിച്ച പ്രമോഷണല്‍ ഓഫര്‍ പെര്‍മിറ്റുകള്‍ 26 ശതമാനം തോതില്‍ വര്‍ധിച്ചു. പെര്‍മിറ്റുകള്‍ക്കുള്ള പ്രൊസസ്സിംഗ് സമയം ഒരു പ്രവൃത്തി ദിവസത്തില്‍ താഴെയായി.
    വില വര്‍ധനവ് അപേക്ഷകള്‍ പ്രോസസ്സ് ചെയ്യാനുള്ള ശരാശരി സമയം നാലാം പാദത്തില്‍ രണ്ട് ദിവസത്തില്‍ നിന്ന് ഒരു ദിവസമായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം 2,29,000 പരിശോധനകള്‍ നടത്തി. ഇതിനിടെ 19 ശതമാനം സ്ഥാപനങ്ങളില്‍ നിയമ ലംഘനങ്ങള്‍ രേഖപ്പെടുത്തി.
    23,400 ഉപഭോക്തൃ പരാതികള്‍ ലഭിച്ചു. അവ പൂര്‍ണ്ണമായും പരിഹരിച്ചു. നാലാം പാദത്തില്‍ ഭക്ഷ്യ വിതരണ പദ്ധതികള്‍ 4,50,000 ഗുണഭോക്താക്കള്‍ക്കും കാലിത്തീറ്റ പിന്തുണ പദ്ധതി 8,535 ഗുണഭോക്താക്കള്‍ക്കും പ്രയോജനപ്പെട്ടു. ദേശീയ സാമ്പത്തിക മത്സരശേഷി വര്‍ധിപ്പിക്കാനും ഖത്തര്‍ നാഷണല്‍ വിഷന്‍ 2030 ലക്ഷ്യങ്ങള്‍ കൈവരിക്കാനും കാര്യക്ഷമത വര്‍ധിപ്പിക്കാനും ഡിജിറ്റല്‍ പരിവര്‍ത്തനം ത്വരിതപ്പെടുത്താനും സേവന നിലവാരം മെച്ചപ്പെടുത്താനും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സംയോജിത സ്ഥാപന സമീപനം നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം വാണിജ്യ, വ്യവസായ മന്ത്രി യോഗത്തില്‍ ഊന്നിപ്പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Commercial Registrations qatar
    Latest News
    കഴിഞ്ഞ വര്‍ഷം ഖത്തറില്‍ 28,000 കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകള്‍ അനുവദിച്ചു
    18/02/2026
    ഫലസ്തീന്‍ വിദ്യാര്‍ഥിയെ നാടുകടത്താനുള്ള ട്രംപിന്റെ ശ്രമം ഇമിഗ്രേഷന്‍ ജഡ്ജി തള്ളി
    18/02/2026
    ട്രംപിന്റെ ചില ചുവപ്പ് രേഖകള്‍ അംഗീകരിക്കാന്‍ ഇറാന്‍ ഇതുവരെ തയ്യാറായിട്ടില്ലെന്ന് വാന്‍സ്
    18/02/2026
    ഇന്നത്തെ നോമ്പുതുറ സമയം: റമദാന്‍ 1 (ഫെബ്രുവരി 18)
    18/02/2026
    സൗദിയില്‍ സ്വദേശി ബിരുദധാരികള്‍ക്കും തൊഴിലന്വേഷകര്‍ക്കും സ്വകാര്യ സ്ഥാപനങ്ങളില്‍ പരിശീലനം നല്‍കല്‍ നിര്‍ബന്ധമാക്കി
    18/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version