Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, February 17
    Breaking:
    • അബുദാബി ഇന്ത്യൻ ഇസ്‌ലാമിക്‌ സെന്ററിനു പുതിയ ഭാരവാഹികൾ
    • രാഷ്ട്രീയ പ്രചാരണത്തിന് ഖജനാവിലെ പണം വേണ്ട; നവകേരള സർവേ റദ്ദാക്കി ഹൈക്കോടതി
    • ഈജിപ്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ റമദാനില്‍ കൂടുതല്‍ സമയം തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി
    • കുവൈത്തിൽ പിതാവിനെ കുത്തിക്കൊന്ന പാക് യുവാവിന് വധശിക്ഷ
    • പ്രവാസികൾക്ക് ‘ഫ്രീലാൻസ് ഇഖാമ’; ചരിത്രപരമായ നീക്കത്തിന് കുവൈത്ത്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Middle East

    ഈജിപ്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ റമദാനില്‍ കൂടുതല്‍ സമയം തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/02/2026 Middle East Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കയ്‌റോ – വിശുദ്ധ റമദാനില്‍ ഈജിപ്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ കൂടുതല്‍ സമയം തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അധികൃതര്‍ അനുമതി നല്‍കി. റമദാനിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ, വിശുദ്ധ റമദാന്‍ മാസത്തിലും ഈദുല്‍ ഫിത്ര്‍ അവധിക്കാലത്തും ഈജിപ്തില്‍ വ്യാപാര സ്ഥാപനങ്ങളുടെയും റസ്റ്റോറന്റുകളുടെയും അടച്ചിടല്‍ സമയങ്ങള്‍ നിര്‍ണയിച്ച് ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ പുതിയ പ്രസ്താവന പുറത്തിറക്കി.

    പൗരന്മാരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും വിശുദ്ധ മാസത്തിന് അനുയോജ്യമായ ഉത്സവ അന്തരീക്ഷം നല്‍കാനുമുള്ള പ്രാദേശിക വികസന, പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രതിബദ്ധത ഊന്നിപ്പറഞ്ഞുകൊണ്ട് വകുപ്പ് മന്ത്രി ഡോ. മനാല്‍ അവദ് പുതിയ അടച്ചിടല്‍ സമയങ്ങള്‍ പ്രഖ്യാപിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    കടകള്‍, മാളുകള്‍, റസ്റ്റോറന്റുകള്‍, കഫേകള്‍ എന്നിവ ദിവസവും പുലര്‍ച്ചെ 2:00 മണി വരെ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുമതിയുണ്ട്. പൗരന്മാരുടെ ആവശ്യങ്ങള്‍ നിറവേറ്റാനായി റമദാനില്‍ റസ്റ്റോറന്റുകളിലും കഫേകളിലുമുള്ള ടേക്ക്അവേ, ഹോം ഡെലിവറി സേവനങ്ങള്‍ 24 മണിക്കൂറും തുടരും. പാതയോര വര്‍ക്ക്ഷോപ്പുകളും പെട്രോള്‍ ബങ്കുകളും ഒഴികെ, റെസിഡന്‍ഷ്യല്‍ ഏരിയകള്‍ക്കുള്ളിലെ വര്‍ക്ക്ഷോപ്പുകള്‍ രാത്രി 10:00 മണിക്ക് അടക്കണം. പൗരന്മാര്‍ക്ക് അടിസ്ഥാന ആവശ്യങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിന് പലചരക്ക് കടകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ബേക്കറികള്‍, ഫാര്‍മസികള്‍, മൊത്തവ്യാപാര വിപണികള്‍ തുടങ്ങിയ അവശ്യ സേവനങ്ങളെയും അടച്ചിടല്‍ സമയങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 2026 ഫെബ്രുവരി 18 ബുധനാഴ്ച മുതല്‍ ഈദുല്‍ ഫിത്ര്‍ അവധി അവസാനിക്കുന്നതുവരെ പുതിയ പ്രവര്‍ത്തന സമയം പ്രാബല്യത്തില്‍ ഉണ്ടായിരിക്കുമെന്ന് പ്രാദേശിക വികസന, പരിസ്ഥിതി മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

    എല്ലാ സ്ഥാപനങ്ങളും നിശ്ചിത സമയം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മോണിറ്ററിംഗ് കമ്മിറ്റികള്‍ സജീവമാക്കാനും ഫീല്‍ഡ് പരിശോധനകള്‍ ശക്തമാക്കാനും പ്രാദേശിക വികസന മന്ത്രി ഗവര്‍ണറേറ്റുകള്‍ക്ക് നിര്‍ദേശം നല്‍കി. സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെയും പൗരന്മാരുടെ സൗകര്യം ഉറപ്പാക്കുന്നതിന്റെയും ആവശ്യകതകള്‍ക്കിടയില്‍ സന്തുലിതാവസ്ഥ കൈവരിക്കാനും വിശുദ്ധ റമദാനിലും ഈദുല്‍ ഫിത്ര്‍ ദിവസങ്ങളിലും ഈജിപ്തിലെ തെരുവുകളില്‍ ക്രമസമാധാനം ഉറപ്പാക്കാനുമാണ് വ്യാപാര സ്ഥാപനങ്ങള്‍ക്ക് നിശ്ചയിച്ച അസാധാരണ സമയങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി മനാല്‍ അവദ് പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Egypt Middle East ramdan Shops
    Latest News
    അബുദാബി ഇന്ത്യൻ ഇസ്‌ലാമിക്‌ സെന്ററിനു പുതിയ ഭാരവാഹികൾ
    17/02/2026
    രാഷ്ട്രീയ പ്രചാരണത്തിന് ഖജനാവിലെ പണം വേണ്ട; നവകേരള സർവേ റദ്ദാക്കി ഹൈക്കോടതി
    17/02/2026
    ഈജിപ്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ റമദാനില്‍ കൂടുതല്‍ സമയം തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി
    17/02/2026
    കുവൈത്തിൽ പിതാവിനെ കുത്തിക്കൊന്ന പാക് യുവാവിന് വധശിക്ഷ
    17/02/2026
    പ്രവാസികൾക്ക് ‘ഫ്രീലാൻസ് ഇഖാമ’; ചരിത്രപരമായ നീക്കത്തിന് കുവൈത്ത്
    17/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version