Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, February 12
    Breaking:
    • മൂന്ന് ആഡംബര കാറുകള്‍; യാചകന്‍ ദുബൈയില്‍ അറസ്റ്റില്‍
    • യു.എ.ഇയില്‍ റമദാനില്‍ സ്വകാര്യ മേഖലയിലെ തൊഴില്‍ സമയം പ്രഖ്യാപിച്ചു
    • സൗദിയില്‍ ഭരണ തലത്തില്‍ വന്‍ അഴിച്ചുപണി
    • ഫോര്‍മുല 1 ‘ഗള്‍ഫ് എയര്‍ ബഹ്റൈന്‍ ഗ്രാന്‍ഡ് പ്രി 2026’ ഏപ്രില്‍ 10 മുതല്‍ 12 വരെ
    • രാഹുൽ ഗാന്ധിയെ അയോഗ്യനാക്കാൻ ബിജെപി; വിദേശശക്തികളുമായി ബന്ധമെന്ന് ആരോപണം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സൗദിയില്‍ ഭരണ തലത്തില്‍ വന്‍ അഴിച്ചുപണി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/02/2026 Saudi Arabia Gulf Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ– സൗദിയില്‍ ഭരണ തലത്തില്‍ വന്‍ അഴിച്ചുപണികള്‍ നടത്തി തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ്. നിക്ഷേപ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹിനെ പദവിയില്‍ നിന്ന് നീക്കി സഹമന്ത്രിയും മന്ത്രിസഭാ അംഗവുമായി നിയമിച്ചു. ഫഹദ് ബിന്‍ അബ്ദുല്‍ ജലീല്‍ ബിന്‍ അലി ആലുസൈഫ് ആണ് പുതിയ നിക്ഷേപ മന്ത്രി. തായിഫ് ഗവര്‍ണര്‍ സൗദ് ബിന്‍ നഹാര്‍ ബിന്‍ സൗദ് രാജകുമാരനെ തല്‍സ്ഥാനത്ത് നീക്കി മദീന പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണറായി നിയമിച്ചു. ദിരിയ ഗവര്‍ണര്‍ ഫഹദ് ബിന്‍ സഅദ് ബിന്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനെ നീക്കം ചെയ്തു. മുഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനെ ഉത്തര അതിര്‍ത്തി പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണറായി നിയമിച്ചു.

    തായിഫ് ഗവര്‍ണറായി ഫവാസ് ബിന്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനെയും ദിരിയ ഗവര്‍ണറായി റാകാന്‍ ബിന്‍ സല്‍മാന്‍ രാജകുമാരനെയും അധികാരം ഏൽപ്പിച്ചു. ഫഹദ് ബിന്‍ സഅദ് ബിന്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനെ അല്‍ബാഹ ഡെപ്യൂട്ടി ഗവര്‍ണറായി നിയമിച്ചു. ഹൈഫാ ബിന്‍ത് മുഹമ്മദ് ബിന്‍ സൗദ് ബിന്‍ ഖാലിദ് രാജകുമാരിയെ ഡെപ്യൂട്ടി ടൂറിസം മന്ത്രി പദവിയില്‍ നിന്ന് നീക്കം ചെയ്ത് മന്ത്രിസഭാ സെക്രട്ടേറിയറ്റ് ജനറലില്‍ ഉപദേഷ്ടാവായാണ് നിയമിച്ചത്. സഅദ് ബിന്‍ സൗദ് ബിന്‍ മുഹമ്മദ് രാജകുമാരനെ ശൂറാ കൗണ്‍സില്‍ അംഗമായും ഡോ. ബന്ദര്‍ ബിന്‍ അബ്ദുല്ല അല്‍മുശാരി രാജകുമാരനെ ആഭ്യന്തര സഹമന്ത്രി സ്ഥാനത്തു നിന്ന് നീക്കം ചെയ്ത് പകരം ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവായും നിയമിച്ചിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അറ്റോര്‍ണി ജനറല്‍ ശൈഖ് സൗദ് അല്‍മുഅജബിനെ തല്‍സ്ഥാനത്തു നിന്ന് നീക്കം ചെയ്ത് റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവായി രാജാവ് ഏർപ്പെടുത്തി. ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ നാസിര്‍ അല്‍യൂസുഫ് ആണ് പുതിയ അറ്റോര്‍ണി ജനറല്‍. ബോര്‍ഡ് ഓഫ് ഗ്രീവന്‍സസ് പ്രസിഡന്റ് പദവിയില്‍ നിന്ന് നീക്കം ചെയ്താണ് ഇദ്ദേഹത്തെ അറ്റോര്‍ണി ജനറലായി നിയമിച്ചത്. ബോര്‍ഡ് ഓഫ് ഗ്രീവന്‍സസ് പ്രസിഡന്റ് ആയി ശൈഖ് ഡോ. അലി ബിന്‍ അഹ്‌മദ് ബിന്‍ മുഹമ്മദ് അല്‍അഹൈദിബിനെ നിയമിച്ചിട്ടുണ്ട്.

    ഡോ. നജും ബിന്‍ അബ്ദുല്ല അല്‍സൈദിനെ ഡെപ്യൂട്ടി നീതിന്യായ മന്ത്രി പദവിയില്‍ നിന്ന് നീക്കം ചെയ്ത് റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവായി നിയമിച്ചു. മുഹമ്മദ് ബിന്‍ മുഹന്ന ബിന്‍ അബ്ദുല്‍ അസീസ് അല്‍മുഹന്നയെ ആഭ്യന്തര മന്ത്രാലയ അണ്ടര്‍ സെക്രട്ടറി പദവിയില്‍ നിന്ന് നീക്കം ചെയ്ത് ഓപ്പറേഷന്‍സ് കാര്യങ്ങള്‍ക്കുള്ള ആഭ്യന്തര സഹമന്ത്രിയായും അധികാരം ഏൽപ്പിച്ചു. അബ്ദുല്‍ അസീസ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍അരീഫിയെ മന്ത്രിസഭാ ജനറല്‍ സെക്രട്ടേറിയറ്റ് ഉപദേഷ്ടാവ് പദവിയില്‍ നിന്ന് നീക്കി നാഷണല്‍ ഡെവലപ്‌മെന്റ് ഫണ്ട് ഗവര്‍ണറായി നിയമിച്ചു. ഡോ. അബ്ദുല്ല ബിന്‍ അഹ്‌മദ് അല്‍മഗ്‌ലൂത്തിയാണ് ഡെപ്യൂട്ടി മീഡിയ മന്ത്രി.

    ഡെപ്യൂട്ടി ടെലികോം, ഐ.ടി മന്ത്രി എന്‍ജിനീയര്‍ ഹൈഥം ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ഊഹലിയെ തല്‍സ്ഥാനത്തു നീക്കി കമ്മ്യൂണിക്കേഷന്‍സ്, സ്‌പേസ് ആന്റ് ടെക്‌നോളജി കമ്മീഷന്‍ ഗവര്‍ണറായി നിയമിച്ചു. ആരോഗ്യ കാരണങ്ങളാല്‍ സ്വന്തം അപേക്ഷയുടെ അടിസ്ഥാനത്തില്‍ ജനറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ ജനറല്‍ പദവിയില്‍ നിന്ന് അഹ്‌മദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ഈസയെ നീക്കം ചെയ്തു. സുലൈമാന്‍ ബിന്‍ മുഹമ്മദ് അല്‍ഖനാസിനെയും അസ്സാഫ് ബിന്‍ സാലിം ബിന്‍ ഫൈസല്‍ അബൂസ്‌നൈനെയും റോയല്‍ കോര്‍ട്ട് ഉപദേഷ്ടാക്കാളായി നിയമിച്ചു. സാങ്കേതികകാര്യങ്ങള്‍ക്കുള്ള ആഭ്യന്തര സഹമന്ത്രിയായി ഥാമിര്‍ ബിന്‍ മുഹമ്മദ് അല്‍ഹര്‍ബിയെയും സുരക്ഷാ കാര്യങ്ങള്‍ക്കുള്ള ആഭ്യന്തര മന്ത്രാലയ അണ്ടര്‍ സെക്രട്ടറിയായി അബ്ദുല്ല ബിന്‍ ഫഹദ് ബിന്‍ മുഹമ്മദ് ബിന്‍ ഫാരിസിനെയും നിയമിച്ചിട്ടുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    administrative salman king Saudi saudi ministery Top News
    Latest News
    മൂന്ന് ആഡംബര കാറുകള്‍; യാചകന്‍ ദുബൈയില്‍ അറസ്റ്റില്‍
    12/02/2026
    യു.എ.ഇയില്‍ റമദാനില്‍ സ്വകാര്യ മേഖലയിലെ തൊഴില്‍ സമയം പ്രഖ്യാപിച്ചു
    12/02/2026
    സൗദിയില്‍ ഭരണ തലത്തില്‍ വന്‍ അഴിച്ചുപണി
    12/02/2026
    ഫോര്‍മുല 1 ‘ഗള്‍ഫ് എയര്‍ ബഹ്റൈന്‍ ഗ്രാന്‍ഡ് പ്രി 2026’ ഏപ്രില്‍ 10 മുതല്‍ 12 വരെ
    12/02/2026
    രാഹുൽ ഗാന്ധിയെ അയോഗ്യനാക്കാൻ ബിജെപി; വിദേശശക്തികളുമായി ബന്ധമെന്ന് ആരോപണം
    12/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version