Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, August 30
    Breaking:
    • കൊലയാളി എന്റെ മകൾക്ക് സമ്മാനം നൽകേണ്ട, കോഴിക്കോട്ട് ശ്രീറാം വെങ്കിട്ടരാമനെതിരെ രക്ഷിതാവിന്റെ പ്രതിഷേധം
    • എയർ ഇന്ത്യ എക്സ്പ്രസ് നേരിട്ടുള്ള സർവീസിനെ സ്വാഗതം ചെയ്ത് സൗദി പാസഞ്ചേഴ്സ് ഫോറം; സൗദിയ സർവീസിനായുള്ള ശ്രമം തുടരും
    • അധിനിവേശവും അപഹരണവും ചർച്ച ചെയ്ത് റിയാദിൽ ‘ചില്ല’ വായനാസംഗമം
    • മലയാളം മിഷൻ സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: സൗദി ചാപ്റ്റർ രജിസ്ട്രേഷൻ ആരംഭിച്ചു
    • നോര്‍ക്ക റൂട്‌സ് – റിയാദ് കെഎംസിസി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    മുംതാസ് അബ്ദുറഹ്‌മാനും അലി തേക്കുതോടിനും അര്‍ഷദ് നൗഫലിനും പി.ജെ.എസ് പുരസ്‌കാരം; അമൃതോത്സവം ഇന്ന്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/02/2026 Saudi Arabia Events Gulf 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ– ജിദ്ദയിലെ പത്തനംതിട്ട ജില്ലാ സംഗമത്തിന്റെ (പി.ജെ.എസ്) ഈ വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഉല്ലാസ് മെമ്മോറിയല്‍ അവാര്‍ഡ് പ്രമുഖ ഗായിക മുംതാസ് അബ്ദു റഹ്‌മാനും ഷാജി ഗോവിന്ദ് മെമ്മോറിയല്‍ അവാര്‍ഡ് ഗുലൈല്‍ പോളി ക്ലിനിക് മാനേജിംഗ് ഡയറക്ടര്‍ അര്‍ഷദ് നൗഫലിനും ലഭിച്ചു. പി.ജെ.എസ് ഐക്കണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് അലി റാവുത്തര്‍ അര്‍ഹനായി. ഇന്ന് രാത്രി ജിദ്ദ ലയാലി ഓഡിറ്റോറിയത്തില്‍ നടക്കുന്ന അമൃതോത്സവം പരിപാടിയില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

    കോഴിക്കോട് മാവൂര്‍ സ്വദേശിയായ മുംതാസ് അബ്ദുറഹിമാന്‍ ജിദ്ദയിലെ സംഗീത വേദികളില്‍ പതിനേഴ് വര്‍ഷമായി സജീവമാണ്. സംഗീത സംവിധായകന്‍ കെ.ജെ. കോയയുടെ സംഗീതത്തില്‍ മിഷന്‍ ചെലമ്പ്ര, അലി അക്ബര്‍ എന്നീ സിനിമകളിലും നിരവധി ആല്‍ബങ്ങളിലും പാടിയിട്ടുണ്ട്. പ്രശസ്ത ഗായകര്‍ക്കൊപ്പം നിരവധി വേദികളില്‍ പാടി. മലയാളം, ഹിന്ദി, തമിഴ് പാട്ടുകളും മാപ്പിള പാട്ടുകളും ആലപിക്കാറുണ്ട്. മൈത്രി, കാലിക്കറ്റ് മ്യൂസിക് ലവേഴ്‌സ്, കോഴിക്കോട് ഡിസ്ട്രിക് ഫോറം, വേള്‍ഡ് മലയാളി ഫെഡറേഷന്‍ തുടങ്ങി പ്രമുഖ സാംസ്‌കാരിക സംഘടനകളില്‍ സജീവ അംഗമാണ്. ഹൈജിനിക് പേപ്പര്‍ കമ്പനി മെയിന്റനന്‍സ് മാനേജര്‍ എഞ്ചിനീയര്‍ അബ്ദു റഹ്‌മാനാണ് ഭര്‍ത്താവ്. മകന്‍ മുഹമ്മദ് ആസിമും മകള്‍ മന്‍ഹ ഫാത്തിമയും വിദ്യാര്‍ഥികളാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഐക്കണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം പുരസ്‌കാരം ലഭിച്ച അലി റാവുത്തര്‍ ജിദ്ദയിലെ സാമൂഹിക സേവന രംഗത്ത് സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ്. പത്തനംതിട്ട തേക്കുതോട് സ്വദേശിയായ അലി 41 വര്‍ഷമായി പ്രവാസിയാണ്. പത്തനംതിട്ട ജില്ലാ സംഗമത്തിന്റെ ഫൗണ്ടര്‍ മെമ്പറാണ്. വെല്‍ഫെയര്‍ കണ്‍വീനര്‍, പ്രസിഡന്റ്, രക്ഷാധികാരി എന്നീ പദവികളും അലങ്കരിച്ചു. ഭാര്യ സൈനബ, മകന്‍ നിയാസ് അലി, മകള്‍ നജ്മ സിയാദ്.

    ജിദ്ദയിലെ ആതുര സേവനരംഗത്തെ സജീവ സാന്നിധ്യമാണ് ഷാജി ഗോവിന്ദ് പുരസ്‌കാരം നേടിയ ഗുലൈല്‍ പോളി ക്ലിനിക് മാനേജിങ് ഡയറക്ടര്‍ അര്‍ഷദ് നൗഫല്‍. 30 വര്‍ഷമായി ആരോഗ്യ രംഗത്ത് സേവനം അനുഷ്ഠിക്കുന്നു. ഭാര്യ താഹിറ. മക്കള്‍: റിയ, റാന, റിസ, അഹമ്മദ് സാലിഹ്.

    ഇന്ന് രാത്രി നടക്കുന്ന വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ നാട്ടില്‍നിന്ന് സംഗീത സംവിധായകനും കീറ്റാറിസ്റ്റുമായ സുമേഷ് കൂട്ടിക്കല്‍, ഗായിക മീംസ് മി (മീമ മുര്‍ഷിദ്), ഗായകന്‍ കലാഭവന്‍ രാജേഷ് എന്നിവര്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കോണ്‍സുല്‍ കമലേഷ് കുമാര്‍ മീണയാണ് പരിപാടിയിലെ മുഖ്യാതിഥി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Awards events Jiddah pjs Saudi
    Latest News
    കൊലയാളി എന്റെ മകൾക്ക് സമ്മാനം നൽകേണ്ട, കോഴിക്കോട്ട് ശ്രീറാം വെങ്കിട്ടരാമനെതിരെ രക്ഷിതാവിന്റെ പ്രതിഷേധം
    30/08/2026
    എയർ ഇന്ത്യ എക്സ്പ്രസ് നേരിട്ടുള്ള സർവീസിനെ സ്വാഗതം ചെയ്ത് സൗദി പാസഞ്ചേഴ്സ് ഫോറം; സൗദിയ സർവീസിനായുള്ള ശ്രമം തുടരും
    30/08/2026
    അധിനിവേശവും അപഹരണവും ചർച്ച ചെയ്ത് റിയാദിൽ ‘ചില്ല’ വായനാസംഗമം
    30/08/2026
    മലയാളം മിഷൻ സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: സൗദി ചാപ്റ്റർ രജിസ്ട്രേഷൻ ആരംഭിച്ചു
    30/08/2026
    നോര്‍ക്ക റൂട്‌സ് – റിയാദ് കെഎംസിസി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു
    30/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version