ദോഹ– ഖത്തറിലെ ഉപഭോക്താക്കൾക്കിടയിൽ കുറഞ്ഞ വിലയിലുള്ള ഷോപ്പിംഗിന് പുതിയ മുഖം നൽകിയ ‘ഡേ ടു ഡേ’ ഡിസ്കൗണ്ട് സെന്റർ (Day to Day) ഗ്രൂപ്പിന്റെ ഏറ്റവും വലിയ ബ്രാഞ്ച് പ്രവർത്തനമാരംഭിക്കുന്നു. ദോഹയിലെ ഫുറൂസിയ മൈദറിൽ അസ്പയർ പാർക്കിന് എതിർവശത്തായുള്ള പുതിയ ഫ്ലാഗ്ഷിപ്പ് സ്റ്റോർ നാളെ (ഫെബ്രുവരി 13 ന് വെള്ളിയാഴ്ച) വൈകുന്നേരം 4 മണിക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് മാനേജ്മെന്റ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഖത്തറിലെ രണ്ടാമത്തെ സ്റ്റോറും ജിസിസി മേഖലയിലെ ഡേ ടു ഡേ ഗ്രൂപ്പിന്റെ 18-ാമത്തെ ശാഖയുമാണ് വെള്ളിയാഴ്ച ഉത്ഘാടനം ചെയ്യുന്നത്.
8,000 ചതുരശ്ര മീറ്ററിലായി മൂന്ന് നിലകളിലാണ് സ്റ്റോർ ഒരുക്കിയിരിക്കുന്നത്. വീട്ടുപകരണങ്ങൾ, വസ്ത്രങ്ങൾ, സ്റ്റേഷനറി, സ്കൂൾ ഇനങ്ങൾ, സ്പോർട്സ് ഉപകരണങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ തുടങ്ങി വിപുലമായ ശേഖരം ഒരുക്കിയിട്ടുണ്ട്.
ഖത്തറിൽ ആദ്യമായി ഒരു റിയാൽ മുതൽ പരമാവധി 20 റിയാൽ വരെയുള്ള നിശ്ചിത വിലയിൽ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്ന ഷോറൂം തുറന്നത് ഡേ ടു ഡേ ഗ്രൂപ്പാണെന്ന് അധികൃതർ വ്യക്തമാക്കി.പുതിയ ഷോപ്പിംഗ് അനുഭവം പ്രയോജനപ്പെടുത്താൻ എല്ലാ ഉപഭോക്താക്കളെയും ഫെബ്രുവരി 13-ന് നടക്കുന്ന ഗ്രാൻഡ് ഓപ്പണിംഗിലേക്ക് സ്വാഗതം ചെയ്യുന്നതായി മാനേജ്‌മെന്റ് അറിയിച്ചു.
തങ്ങളുടെ വളർച്ചയിൽ വലിയ പിന്തുണ നൽകുന്ന ഖത്തറിലെ സ്വദേശികൾക്കും പ്രവാസികൾക്കും മാനേജ്‌മെന്റ് നന്ദി അറിയിച്ചു.ദോഹയിൽ നടന്നവാർത്താ സമ്മേളനത്തിൽ മാനേജിംഗ് ഡയറക്ടർ മുസ്തഫ പടയൻ, ഡയറക്ടർമാരായ ഡോ. അബ്ദുൾ സമദ്, നജീബ് എല്ലാത്ത്, ബഷീർ (മൈ ബേക്ക്)എന്നിവർ പങ്കെടുത്തു.



