ദോഹ– സന്ദർശനാർത്ഥം ഖത്തറിൽ എത്തിയ പ്രമുഖ സാഹിത്യകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന് സംസ്കൃതി സ്വീകരണം നൽകി.
ആദ്യകാല പ്രവാസത്തിൻ്റെ നാൾവഴികളും, അവയൊക്കെ പുതിയ തലമുറക്ക് പരിചയപ്പെടുത്തേണ്ടതിൻ്റെ ആവശ്യകതയും തൻ്റെ പ്രസംഗത്തിൽ അടിവരയിട്ടു സൂചിപ്പിച്ച ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് ഇത്തരം ചരിത്ര രചനയിൽ സംസ്‌കൃതിക്ക് വലിയ പങ്ക് വഹിക്കുവാൻ കഴിയുമെന്നും അഭിപ്രായപ്പെട്ടു. നജ്മ സംസ്‌കൃതി ഹാളിൽ നടന്ന പരിപാടിയിൽ സംസ്‌കൃതി പ്രസിഡന്റ് സാബിത്ത് സഹീർ അധ്യക്ഷത വഹിച്ചു. സംസ്‌കൃതി ജനറൽ സെക്രട്ടറി ഷംസീർ അരീകുളം സ്വാഗതവും സംസ്‌കൃതി സെക്രട്ടറി അബ്ദുൾ അസീസ് നന്ദിയും പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



