Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, February 11
    Breaking:
    • ആണവ ചര്‍ച്ചകളില്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങില്ലെന്ന് ഇറാന്‍ പ്രസിഡന്റ്
    • എസ്.ടി.സി ഗ്രൂപ്പ് നെറ്റ്‌വര്‍ക്ക് ശക്തിപ്പെടുത്താന്‍ തവാല്‍ കമ്പനി 1,100 മൊബൈല്‍ ടവറുകള്‍ നിര്‍മിച്ചു
    • പിതാവിനെയും സഹോദരിമാരെയും വിഷം നൽകി കൊലപ്പെടുത്തിയ മെഡിക്കൽ വിദ്യാർത്ഥിയുടെ വധശിക്ഷ നടപ്പാക്കി
    • ’കോഴിക്കോടൻസ്’ സീസൺ ആറിന് പ്രൗഢോജ്വല തുടക്കം
    • ബി.എം മുഹമ്മദ് കുഞ്ഞിന് യാത്രയയപ്പ് നല്‍കി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ’കോഴിക്കോടൻസ്’ സീസൺ ആറിന് പ്രൗഢോജ്വല തുടക്കം

    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം11/02/2026 Saudi Arabia Events Gulf 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    കോഴിക്കോടൻസ് സീസൺ 6 ഭാരവാഹികൾ ലോഞ്ചിങ് സെറിമണിയിൽ രക്ഷാധികാരികളോടൊപ്പം
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്– കോഴിക്കോട് നിവാസികളുടെ റിയാദിലെ കൂട്ടായ്മയായ കോഴിക്കോടൻസിൻറെ ആറാം സീസണിന് പ്രൗഢോജ്വലമായ തുടക്കം. എക്സിറ്റ് പതിനെട്ടിലെ അഗാദീർ ഇസ്തിറാഹയിൽ ‘വൈബ്‌സ് 26’ എന്ന പേരിൽ അരങ്ങേറിയ വർണാഭമായ ലോഞ്ചിങ് സെറിമണിയിൽ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ചീഫ് ഓർഗനൈസറായി തെരെഞ്ഞെടുക്കപ്പെട്ട കെ സി ഷാജുവിന്റെ നേതൃത്വത്തിൽ പതിനൊന്നംഗ സമിതിയും വനിതാ ലീഡേഴ്‌സ് ഗ്രൂപ്പുമാണ് നിലവിൽവന്നത്. കോഴിക്കോടൻസ് രക്ഷാധികാരികളായ സിറ്റി ഫ്ലവർ മാനേജിങ് ഡയറക്ടർ അഹ്‌മദ്‌ കോയ, ലുഹാ ഗ്രൂപ്പ് എം. ഡി. ബഷീർ പാരഗൺ , വി. കെ. കെ. അബ്ബാസ് എന്നിവരുടെ നേതൃത്വത്തിൽ കേക്ക് മുറിച്ച് ലോഞ്ചിങ് സെറിമണി ഉൽഘാടനം നിർവഹിച്ചു. നൂതന പരിപാടികളിലൂടെ കോഴിക്കോടൻസ് അംഗങ്ങളുടെയും അവരുടെ കുടുംബങ്ങളുടെയും മാനസിക – സാംസ്കാരിക – വ്യെക്തിത്വ വളർച്ച ശക്തിപ്പെടുത്തുകയായിരിക്കും ഈ സീസണിൽ മുഖ്യ പരിഗണയെന്ന് ചീഫ് ഓർഗനൈസർ കെ സി ഷാജു പറഞ്ഞു.

    ഫൗണ്ടർ മെമ്പർമാരായ മുനീബ് പാഴൂർ, മിർഷാദ് ബക്കർ, മുൻ ചീഫ് ഓർഗനൈസർമാരായ ഹർഷദ് ഫറോക്ക്, സഹീർ മുഹ്‌യുദ്ധീൻ, മുജീബ് മൂത്താട്ട്, റാഫി കൊയിലാണ്ടി, കബീർ നല്ലളം എന്നിവരും പുതുതായി തിരഞ്ഞെടുക്കപ്പെട്ട വിവിധ വകുപ്പുകളുടെ ലീഡുമാരും സന്നിഹിതരായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കോഴിക്കോടൻസ് കരിയർ വിഭാഗമായ ‘എജ്യൂകോർ’ അംഗങ്ങളുടെ സംഗമം ഫൗണ്ടർ ഒബ്‌സർവർ മുനീബ് പാഴൂർ ഉൽഘാടനം ചെയ്തു. മൈമൂന അബ്ബാസ്, നിസാർ വേങ്ങേരി, ഫെബിന നിസാർ എന്നിവർ സംസാരിച്ചു. വിവിധ രാജ്യങ്ങളിൽ ഉപരിപഠനം നടത്തുന്ന കോഴിക്കോടൻസ് ‘എജ്യൂകോർ’ അംഗങ്ങളായ ഹെനിൻ ഫാത്തിമ (കെയ്റോ യൂണിവേഴ്സിറ്റി), ഇഷാൻ കബീർ (ആസ്‌ത്രേലിയ), മിസ്ഹബ് മുഹ്‌യുദ്ധീൻ (ഇറ്റലി), നൗറീൻ സഹീർ (ബാംഗ്ലൂർ), ആയിഷ സംറ ഹർഷദ് (മലേഷ്യ), ഫെമിൻ ഫാത്തിമ (ഷാർജ – യു എ ഇ), ആദിത്യ അനിൽകുമാർ (കാനഡ), ശദ ശംസുദ്ധീൻ (ഇംഗ്ലണ്ട്), റാനിയ റഷീദ് (ഇന്ത്യ), ഷഹദ ഫാത്തിമ (ഇന്ത്യ) എന്നിവർ സംസാരിച്ചു.

    റിയാദ് മാരത്തോൺ 21 കിലോമീറ്റർ വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച സഹീർ മുഹ്‌യുദ്ധീനുള്ള മൊമെന്റോ ചീഫ് ഓർഗനൈസർ കെ സി ഷാജു കൈമാറി. കോഴിക്കോടൻസ് കുടുംബാംഗങ്ങളുടെ ഡാൻസ്, കുട്ടികളുടെ ഫാഷൻ പരേഡ്, ഗാനസന്ധ്യ തുടങ്ങിയ വർണാഭമായ വിവിധ കലാപരിപാടികളും അരങ്ങേറി. ലക്കി ഡ്രോ നറുക്കെടുപ്പിൽ വിജയിയായ റാഫി കൊയിലാണ്ടിക്ക് അറബ് കൺസൾട്ട് ഹൗസ് സി. ഇ. ഒ. നജീബ് മുസ്ലിയാരകത്ത് സമ്മാനം വിതരണം ചെയ്തു.

    മൈമൂന അബ്ബാസ്, മുംതാസ് ഷാജു, സജീറ ഹർഷദ്, സുമിത മുഹ്‌യുദ്ധീൻ, മോളി മുജീബ്, ശാലിമ റാഫി, ഫിജിന കബീർ എന്നിവർ സംസാരിച്ചു. കോഴിക്കോടൻസ് വനിതകളുടെ സോഷ്യൽ മീഡിയ വൈറൽ വീഡിയോ ആഘോഷം ഫരീദ ബഷീർ കേക്ക് മുറിച്ചു നിർവഹിച്ചു. എ. സി. എച്ച് ഡയറക്ടർ ഷൈമിൻ നജീബ് സന്നിഹിതയായിരുന്നു.

    ലീഡുമാരായ നിഹാദ് അൻവർ, റയീസ് കെ പി, മുഹമ്മദ് ആഷിഫ്, മുഹമ്മദ് ഷാഹിൻ, അബ്ദുൽ റഷീദ് പൂനൂർ, അനിൽ മാവൂർ, സി ടി സഫറുള്ള, നിസാം ചെറുവാടി, അൻസാർ കൊടുവള്ളി എന്നിവരും വനിതാ വിഭാഗം അംഗങ്ങളായ ഷെറിൻ റംഷി, റൈഹാൻ റയീസ്, ആയിഷ മിർഷാദ്, ആമിന ഷാഹിൻ, നിതാശാ നിഹാദ്, രജനി അനിൽ, സൽ‍മ ഫാസിൽ, ഫൗസിയ റഷീദ്, ലുലു സുഹാസ്, അനീഷ റഹീസ്, മാഷിദ മുനീബ് എന്നിവരും പരിപാടികൾ നിയന്ത്രിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    events kozhikodens Riyadh Saudi
    Latest News
    ആണവ ചര്‍ച്ചകളില്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങില്ലെന്ന് ഇറാന്‍ പ്രസിഡന്റ്
    11/02/2026
    എസ്.ടി.സി ഗ്രൂപ്പ് നെറ്റ്‌വര്‍ക്ക് ശക്തിപ്പെടുത്താന്‍ തവാല്‍ കമ്പനി 1,100 മൊബൈല്‍ ടവറുകള്‍ നിര്‍മിച്ചു
    11/02/2026
    പിതാവിനെയും സഹോദരിമാരെയും വിഷം നൽകി കൊലപ്പെടുത്തിയ മെഡിക്കൽ വിദ്യാർത്ഥിയുടെ വധശിക്ഷ നടപ്പാക്കി
    11/02/2026
    ’കോഴിക്കോടൻസ്’ സീസൺ ആറിന് പ്രൗഢോജ്വല തുടക്കം
    11/02/2026
    ബി.എം മുഹമ്മദ് കുഞ്ഞിന് യാത്രയയപ്പ് നല്‍കി
    11/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version