ജിദ്ദ- ഹൃദയാഘാതത്തെ തുടർന്ന് പെരിന്തൽമണ്ണ സ്വദേശി ജിദ്ദയിലെ ഖാലിദ് ബിൻ വലീദിൽ നിര്യാതനായി. കരിങ്കലത്താണി പൂവത്താണി വട്ടപ്പറമ്പ് പക്കത്ത് മുഹമ്മദ് എന്ന കുഞ്ഞാണി- മൈമൂന ദമ്പതികളുടെ മകൻ മുഹമ്മദ് അഫ്‌സൽ (36)ആണ് മരിച്ചത്. ഖാലിദ് ബിൻ വലീദിലെ എസ്.ഐ.എസ് ഷോപ്പിൽ കംപ്യൂട്ടർ എൻജിനീയറായി ജോലി നോക്കുകയായിരുന്നു.
ജോലി കഴിഞ്ഞ് മടങ്ങി വരുന്നതിനിടെ ലിഫ്റ്റിൽ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മയ്യിത്ത് ബക്ഷ് ഹോസ്പിറ്റൽ മോർച്ചറിയിലാണ്. പത്തുവർഷത്തോളമായി പ്രവാസിയായ അഫ്സൽ ഒരു മാസം മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. ഭാര്യ- ഉവൈസ,മക്കൾ അജ്‌വ അഫ്‌സൽ,ഫാത്തിമ അസ്ഹ,സഹോദരികൾ ഹസ്‌നത്ത്,മുഹസിന,ആമിന.സഹായങ്ങൾക്കും മറ്റും ജിദ്ദ കെ എം സി സി വെൽഫയർ വിങ്ങ് പ്രവർത്തകർ കൂടെയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



