Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, March 30
    Breaking:
    • മതേതര കേരളത്തിന്റെ നിലനിൽപ്പിന് യു.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് യഹിയ തളങ്കര
    • യുഎസ് സൈനിക വിമാനങ്ങൾക്കും വിലക്കുമായി സ്പെയിൻ
    • ഇറാനിലെ യുറേനിയം ശേഖരം കൈവശപ്പെടുത്താൻ ട്രംപ്
    • ഇറാനിലെ അരക് ആണവ കേന്ദ്രം പ്രവര്‍ത്തനരഹിതമായതായി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി
    • ലെബനോനില്‍ യു.എന്‍ സമാധാന സൈനികന്‍ കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    റിയാദ്-ദോഹ അതിവേഗ ട്രെയിൻ: സൗദിയും ഖത്തറും കരാർ ഒപ്പുവെച്ചു; യാത്രാസമയം രണ്ട് മണിക്കൂറായി കുറയും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/02/2026 Saudi Arabia Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്.
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: സൗദി അറേബ്യയും ഖത്തറും തമ്മിൽ അതിവേഗ ഇലക്ട്രിക് ട്രെയിൻ ശൃംഖല വഴി ബന്ധിപ്പിക്കുന്നതിനുള്ള കരാറിന് ഔദ്യോഗിക അംഗീകാരം. സൗദി മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ഇരു രാജ്യങ്ങളും തമ്മിലുള്ള ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സാമ്പത്തിക-സാമൂഹിക സഹകരണം ശക്തമാക്കുന്നതിനുമുള്ള ചരിത്രപരമായ നീക്കമായാണ് ഈ പദ്ധതി വിലയിരുത്തപ്പെടുന്നത്. സൗദി ഭരണകൂടവും ഖത്തർ സർക്കാരും തമ്മിൽ ഇതുസംബന്ധിച്ച അന്തിമ ധാരണയിലെത്തിയതോടെ മേഖലയിലെ യാത്രാസൗകര്യങ്ങളിൽ വലിയ വിപ്ലവത്തിനാകും തുടക്കമാവുക. അതിവേഗ ട്രെയിൻ യാഥാർത്ഥ്യമാകുന്നതോടെ ഇരു രാജ്യങ്ങൾക്കുമിടയിലുള്ള യാത്രാസമയം ഗണ്യമായി കുറയുകയും വിനോദസഞ്ചാര, ചരക്കുനീക്ക മേഖലകളിൽ വലിയ പുരോഗതി ഉണ്ടാവുകയും ചെയ്യും. ജി.സി.സി റെയിൽവേ ശൃംഖലയുടെ ഭാഗമായി നടപ്പിലാക്കുന്ന ഈ പദ്ധതി പരിസ്ഥിതി സൗഹൃദമായ ഗതാഗത സംവിധാനമെന്ന നിലയിലും ഏറെ ശ്രദ്ധേയമാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നേരത്തെ സൗദി-ഖത്തർ ഏകോപന സമിതി യോഗത്തിന്റെ ഭാഗമായി റിയാദിൽ നടന്ന ചടങ്ങിൽ ഇരുരാജ്യങ്ങളിലെയും ഗതാഗത മന്ത്രിമാർ കരാറിൽ ഒപ്പുവെച്ചിരുന്നു. ഇതിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്.

    റിയാദിനെയും ദോഹയെയും ബന്ധിപ്പിക്കുന്ന ഈ റെയിൽ പാതയ്ക്ക് 785 കിലോമീറ്റർ നീളമുണ്ടാകും. മണിക്കൂറിൽ 300 കിലോമീറ്ററിലേറെ വേഗതയിൽ സഞ്ചരിക്കുന്ന അത്യാധുനിക ഇലക്ട്രിക് ട്രെയിനുകളാണ് സർവീസിനായി ഉപയോഗിക്കുക. ഇതോടെ റിയാദിൽ നിന്ന് ദോഹയിലേക്കുള്ള യാത്രാസമയം വെറും രണ്ട് മണിക്കൂറായി ചുരുങ്ങും. കിഴക്കൻ പ്രവിശ്യയിലെ ഹുഫൂഫ്, ദമാം എന്നീ നഗരങ്ങളിലൂടെ കടന്നുപോകുന്ന പാത റിയാദിലെ കിംഗ് സൽമാൻ വിമാനത്താവളത്തെയും ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തെയും തമ്മിൽ നേരിട്ട് ബന്ധിപ്പിക്കും.

    പദ്ധതിയുടെ പ്രധാന സവിശേഷതകൾ:

    • തൊഴിലവസരം: 30,000-ത്തിലധികം പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ ലഭിക്കും.
    • യാത്രക്കാർ: പ്രതിവർഷം ഒരു കോടിയിലധികം യാത്രക്കാർക്ക് പദ്ധതി പ്രയോജനപ്പെടും.
    • സാമ്പത്തിക നേട്ടം: ഇരു രാജ്യങ്ങളുടെയും ജി.ഡി.പിയിൽ ഏകദേശം 115 ബില്യൺ റിയാലിന്റെ സാമ്പത്തിക വളർച്ച പദ്ധതിയിലൂടെ പ്രതീക്ഷിക്കുന്നു.
    • നിർമ്മാണ കാലാവധി: അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്മാർട്ട് എൻജിനീയറിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് ആറ് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കും.

    പരിസ്ഥിതി സൗഹൃദമായ ഈ ട്രെയിൻ സർവീസ് കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനും മേഖലയിലെ ടൂറിസം, വ്യാപാര മേഖലകൾക്ക് പുതിയ കരുത്ത് പകരുന്നതിനും സഹായിക്കും. ജി.സി.സി രാജ്യങ്ങൾക്കിടയിലെ ഗതാഗത സംയോജനം കൂടുതൽ ശക്തമാക്കുന്ന ഈ പദ്ധതി മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപരമായ നീക്കങ്ങളിലൊന്നാണ്. റെയിൽ ഗതാഗതത്തിന് പുറമെ സുരക്ഷ, പ്രതിരോധം, സൈബർ സുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലും സഹകരണം ശക്തമാക്കാൻ ഏകോപന സമിതി യോഗത്തിൽ തീരുമാനമായി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    King Salman Riyadh Doha
    Latest News
    മതേതര കേരളത്തിന്റെ നിലനിൽപ്പിന് യു.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് യഹിയ തളങ്കര
    30/03/2026
    യുഎസ് സൈനിക വിമാനങ്ങൾക്കും വിലക്കുമായി സ്പെയിൻ
    30/03/2026
    ഇറാനിലെ യുറേനിയം ശേഖരം കൈവശപ്പെടുത്താൻ ട്രംപ്
    30/03/2026
    ഇറാനിലെ അരക് ആണവ കേന്ദ്രം പ്രവര്‍ത്തനരഹിതമായതായി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി
    30/03/2026
    ലെബനോനില്‍ യു.എന്‍ സമാധാന സൈനികന്‍ കൊല്ലപ്പെട്ടു
    30/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version