ദോഹ– ഖത്തറിലെ ഇന്ത്യക്കാരായ ഗ്രന്ഥകാരന്മാരുടെ കൂട്ടായ്മ, ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറത്തിന് 2026-2028 കാലയളവിലേക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. ഹുസൈൻ കടന്നമണ്ണ ഗവേണിംഗ് ബോഡി ചെയർമാൻ, ഡോ. സാബു. കെ. സി. (പ്രസിഡന്റ്), തൻസീം കുറ്റ്യാടി (ജനറൽ സെക്രട്ടറി), അൻസാർ അരിമ്പ്ര (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ.
വൈസ് പ്രസിഡന്റുമാരായി മജീദ് പുതുപ്പറമ്പ്, ഷംന ആസ്മി, അഷ്‌റഫ് മടിയാരി എന്നിവരും ജോയിന്റ് സെക്രട്ടറിമാരായി ഷംല ജഹ്ഫർ, മുരളി വാളൂരാൻ, ചിത്ര ശിവൻ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ശോഭ നായർ, നസീർ പാനൂർ, ഷമിന ഹിഷാം, നജിത പുന്നയൂർക്കുളം, ഫസലൂർ റഹ്മാൻ കൊടുവള്ളി, ഷരീഫ് സീ പി, റഷീദ് കെ മുഹമ്മദ്, ജാബിർ റഹ്മാൻ, ശ്രീനാഥ് ശങ്കരൻകുട്ടി, സുരേഷ് കൂവ്വാട്ട്, അൻവർ ബാബു, സലാം മാട്ടുമ്മൽ എന്നിവരാണ് പ്രവർത്തക സമിതി അംഗങ്ങൾ. നാസ്കോ കോണ്ഫറൻസ് ഹാളിൽ നടന്ന വാർഷിക ജനറൽ ബോഡിയിൽ സലിം നാലകത്ത്, ഷാഫി പി.സി. പാലം, എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. എം.ടി നിലമ്പൂർ, സ്മിത പൗലോസ്, ഫൈസൽ അബൂബക്കർ, ജലീൽ കുറ്റ്യാടി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.



