ദുബൈ – ആവേശകരമായ മത്സരങ്ങളോടെ ദുബൈ കെഎംസിസി സർഗോത്സവം പര്യവസാനിച്ചു. വ്യക്തിഗത മത്സരങ്ങളിൽ കൂടുതൽ പോയിന്റ് നേടി പുരുഷ വിഭാഗത്തിൽ നസീർ രാമന്തളി കലാപ്രതിഭയായും ഫാത്തിമ ഷമീം കലാതിലകമായും തിരഞ്ഞെടുക്കപ്പെട്ടു. ചിത്ര രചന, പെയിന്റിംഗ്, കാർട്ടൂൺ ഉപന്യാസം തുടങ്ങിയ മത്സരങ്ങളിൽ ശ്രദ്ദേയമായ വിജയം നേടിയാണ് കണ്ണൂർ ജില്ലക്ക് വേണ്ടി മത്സരിച്ച നസീർ അംഗീകാരത്തിന് അർഹത നേടിയത്. ആനുകാലികങ്ങളിൽ വരക്കുകയും എഴുതകയും ചെയ്യുന്ന പ്രവാസിയാണ് ഇദ്ദേഹം.
സാഹിത്യ മത്സരങ്ങളിലും സ്റ്റേജ് മത്സരങ്ങളിലും വിജയം നേടിയ ഫാത്തിമ ഷമീം സർഗോത്സവത്തിലെ ആദ്യ കലാതിലകമാണ്. ഈ വർഷമാണ് സ്ത്രീകൾക്ക് പ്രത്യേകമായി സർഗോത്സവത്തിൽ മത്സരങ്ങൾ ഏർപ്പെടുത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



