ദുബൈ – കെഎംസിസി സർഗധാര സംഘടിച്ച സർഗോത്സവത്തിൽ തൃശൂർ ജില്ലാ ഒന്നാമതായി. കണ്ണൂർ, മലപ്പുറം ജില്ലകൾക്കാണ് രണ്ടും മൂന്നും സ്ഥാനം. നസീർ രാമന്തളി കലാപ്രതിഭയും, ഫാത്തിമ ഷമീം കല തിലകവുമായി( ഇരുവരും കണ്ണൂർ ജില്ല ) തിരഞ്ഞെടുക്കപ്പെട്ടു. 50 ലേറെ ഇനങ്ങളിലായി നടത്തപ്പെട്ട സാഹിത്യ, ചിത്രരചന, ക്വിസ്, ഡിബേറ്റ് മത്സരങ്ങളിലും കല മത്സരങ്ങളിലെ വ്യക്തിഗത, ഗ്രൂപ്പ് മത്സരങ്ങളിലും ആയി സ്ത്രീകളും കുട്ടികളുമടക്കം ഒട്ടേറെ പേര് പങ്കെടുത്ത മത്സരം സ്കൂൾ യുവജനോത്സവത്തിന്റെ മാന്വൽ അനുസരിച്ചാണ് സംഘടിപ്പിച്ചത്.
അവീർ പേസ് സ്പ്രിങ്‌ഫീൽഡ് ഇന്റർനാഷണൽ സ്കൂളിൽ നടന്ന സമാപന സമ്മേളനം സർഗധാര ചെയർമാൻ അബ്ദുല്ല ആറങ്ങാടിയുടെ അധ്യക്ഷതയിൽ യു എ ഇ കെഎംസിസി ഉപദേശക സമിതി ചെയർമാൻ ഷംസുദീൻ ബിൻ മുഹിയുദീൻ യത്ഫഗദാനം ചെയ്തു. സർഗാത്മകതയുടെ ഇത്തരം പരിപാടികൾ പ്രവാസ മലയാളികളുടെ കല സാഹിത്യ രംഗത്തെ ഇത്തരം പ്രവർത്തനങ്ങൾ അവരിലെ പ്രതിഭകളെ കണ്ടെത്തനും പ്രോത്സാഹനം നൽകാനും ഉതകുമെന്നു അദ്ദേഹം പറഞ്ഞു. ഒട്ടേറെ കലാകാരന്മാരുടെ അരങ്ങേറ്റത്തിനുള്ള വേദിയായി ഇത് മാറിയിട്ടുണ്ടെന്നും അദ്ദേഹം ഓർമപ്പെടുത്തി. ദുബൈ കെഎംസിസി പ്രസിഡന്റ് ഡോ. അൻവർ അമീൻ, ജനറൽ സെക്രട്ടറി യഹ്യ തളങ്കര ട്രഷറർ പി.കെ ഇസ്മായിൽ എന്നിവർ മുഖ്യാതിഥിയായി പങ്കെടുത്തു.സർഗധാര ജനറൽ കൺവീനർ അബ്ദുൽ കാദർ അരിപ്പാമ്പ്ര സ്വാഗതവും, കോഓർഡിനേറ്റർ അഷ്റഫ് കൊടുങ്ങല്ലൂർ നന്ദിയും പറഞ്ഞു, സംസ്ഥാന നേതാക്കളായ മുഹമ്മദ് പട്ടാമ്പി,റഈസ് തലശ്ശേരി, അഫ്സൽ മെട്ടമ്മൽ, പി.വി നാസർ, ആർ ഷുക്കൂർ കെ.പി. എ. സലാം,മൊയ്‌ദു ചപ്പാരപ്പടവ്, അഡ്വ ഖലീൽ ഇബ്രാഹിം, അഡ്വ. സാജിദ് അബൂബക്കർ, അഹ്മദ് ബിച്ചി, ഷഫീഖ് മുഹമ്മദ് വനിതാ വിങ് നേതാക്കളായ സഫിയ മൊയ്‌ദീൻ, റീന സലിം തുടങ്ങിയവർ സമ്മാന ദാനം നിർവഹിച്ചു. സിദ്ധിഖ് മരുന്നൻ, റാഫി പള്ളിപ്പുറം, ടി.എം.എ സിദ്ധീഖ്, നിസാം ഇടുക്കി, ഉബൈദ് ഉദുമ, ഷെഹീർ ചെറുതുരുത്തി, നസീർ ആലപ്പുഴ, സിദ്ധിഖ് ചൗക്കി, അഷ്‌റഫ് തോട്ടോളി തുടങ്ങിയവർ മത്സര പരിപാടികൾ നിയന്ത്രിച്ചു. ജില്ലാ മണ്ഡലം ഭാരവാഹികൾ, ഹാപ്പിനെസ് ടീം അംഗങ്ങൾ വനിതാ വിങ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.



