ഒന്നര പതിറ്റാണ്ടിലേറെ നീണ്ട റിയാദിലെ പ്രവാസത്തിന് വിരാമമിട്ട് നാട്ടിലേക്ക് തിരിക്കുന്ന കലാ കായിക സാംസ്‌കാരിക സ്വതന്ത്ര സൗഹൃദ കൂട്ടായ്മ്മയായ റിയാദ് ടാക്കിസ് എക്സിക്യൂട്ടീവ് അംഗവും , റിയാദിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യവുമായ ഷൈജു തോമസിന് റിയാദ് ടാക്കിസ് സമുചിതമായ യാത്രയയപ്പ് നല്‍കി.
മലാസ് ചെറീസ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ പ്രസിഡണ്ട് ഷഫീഖ് പാറയിൽ അധ്യക്ഷത വഹിച്ചു , സെക്രട്ടറി ഹരി കായകുളം സ്വാഗതം പറഞ്ഞു , ട്രഷറർ അനസ് വള്ളികുന്നം , സനു മാവേലിക്കര , ശിഹാബ് കൊട്ടുകാട് , അലി ആലുവ എന്നിവർ ചേർന്ന് ഉപഹാരം സമ്മാനിച്ചു.
സാമൂഹിക സാംസ്‌കാരിക സംഘടനാ പ്രതിനിധികളായ സി പി മുസ്തഫ , മുജീബ് കായംകുളം , സിബിൻ ഇഖ്ബാൽ , സിദ്ദിഖ് തൂവൂർ , മൊഹിയുദീൻ , സുധീർ കുമ്മിൾ , മുനീബ് പാഴൂർ ,അസ്‌ലം പാലത്ത് , റഹ്മാൻ മുനമ്പാത്ത് , ക്ലിറ്റർസ് , ഫോർക്ക വൈസ് : ചെയർമാൻ വിജയൻ നെയ്യാറ്റിൻകര , ഫൈസൽ തമ്പലക്കോടൻ , ഉമ്മർ മുക്കം , ബഷീർ കരോളം , ഹാരിസ് ചോല , നാസർ ലെയ്‌സ് , നിഹാസ് പാനൂർ , ഷമീർ ഷാമിൽ , സലാം വാലില്ലപുഴ , റിയാദ് ടാക്കിസ് ഭാരവാഹികളായ ഡൊമിനിക് സാവിയോ , നവാസ് ഒപ്പീസ് , നൗഷാദ് ആലുവ , ഷൈജു പച്ച , ഷമീർ കല്ലിങ്കൽ , സജീർ സമദ് ,വരുൺ കണ്ണൂർ , സുനിൽ ബാബു എടവണ്ണ , സാജിദ് നൂറനാട് , നിസാർ പള്ളികശേരി , സിജു ബഷീർ , കബീർ പട്ടാമ്പി എന്നിവർ സംസാരിച്ചു ,
ബെസ്റ്റ് വേ കൾച്ചറൽ സൊസൈറ്റി , പ്രവാസി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ , അൽമാസ് ഫ്രണ്ട്‌സ് എന്നിവരും പൊന്നാടയും ഉപഹാരവും സമ്മാനിച്ചു . ഊഷ്മളമായ യാത്രയയപ്പിന് ഷൈജു തോമസ് നന്ദി പറഞ്ഞു .
സുൽഫി കൊച്ചു , പ്രദീപ് കിച്ചു , ഷഫീക് വലിയ ,ഹുസ്സൈൻ ഷാഫി , ബാലഗോപാലൻ , അൻവർ യൂനുസ് , ജോസ് കടമ്പനാട് ,റജീസ് ചൊക്ലി , ഷംസു തൃക്കരിപ്പൂർ , എം ഡി റാഫി ,കരീം കെ ടി , റിസ്വാൻ , സുദർശന കുമാർ , അൻവർ സാദത്ത് , ഉമറലി അക്ബർ , നൗഷാദ് പുനലൂർ , മനു തോമസ് , വർഗീസ് തങ്കച്ചൻ , ഷംനാസ് അയൂബ് , ബൈജു കണ്ണൂർ , ജോജു , ഷാനവാസ് , നാസർ ആലുവ , അശോക് കൃഷ്ണ , ശിഹാബ് , സൈദ് , ബാദുഷ , അഷ്‌റഫ് അപ്പക്കട്ടിൽ , മഹേഷ് ജയ് , ഷിജു കോട്ടാങ്ങൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി