വാഷിംഗ്ടണ്‍ – സൗദി അറേബ്യക്ക് നൂതന പാട്രിയറ്റ് മിസൈല്‍ സംവിധാനങ്ങളും അനുബന്ധ ഉപകരണങ്ങളും വില്‍ക്കാന്‍ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അംഗീകാരം നല്‍കിയതായി അമേരിക്കന്‍ പ്രതിരോധ വകുപ്പ് (പെന്റഗണ്‍) അറിയിച്ചു. 900 കോടി ഡോളറിന്റെ ആയുധ ഇടപാടാണിത്. ലോക്ക്ഹീഡ് മാര്‍ട്ടിന്‍ കമ്പനിയാണ് ഇടപാടിന്റെ പ്രധാന കരാറുകാരന്‍ എന്ന് പെന്റഗണ്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. സൗദി അറേബ്യ 730 പാട്രിയറ്റ് മിസൈലുകള്‍ അമേരിക്കയില്‍ നിന്ന് വാങ്ങാന്‍ ഉദ്ദേശിക്കുന്നതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



