ജിദ്ദ – ഉത്തര സൗദിയിലെ അല്‍ഹദീസ അതിര്‍ത്തി പോസ്റ്റില്‍ വന്‍ മയക്കുമരുന്ന് വേട്ട. ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയ ലോഡില്‍ ഒളിപ്പിച്ച് കടത്തിയ 2,69,411 ലഹരി ഗുളികകള്‍ സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി പിടികൂടി. സുരക്ഷാ സാങ്കേതിക വിദ്യകളും പോലീസ് നായ്ക്കളെയും ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ചരക്ക് ലോഡില്‍ മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. മയക്കുമരുന്ന് ശേഖരം കണ്ടെത്തിയ ശേഷം, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോളുമായി ഏകോപനം നടത്തി, മയക്കുമരുന്ന് ശേഖരം സൗദിയില്‍ സ്വീകരിച്ച രണ്ടു പേരെ അറസ്റ്റ് ചെയ്തതായും സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി വക്താവ് ഹമൂദ് അല്‍ഹര്‍ബി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



