ദോഹ– മടപ്പള്ളി ഗവണ്‍മെന്റ് കോളേജ് പൂര്‍വ്വ വിദ്യാര്‍ഥികളുടെ ഖത്തര്‍ കൂട്ടായ്മയായ ജിമാഖ് ലോഞ്ചിങ് വേദിയിൽ വ്യാപാര- വാണിജ്യ- സാംസ്‌കാരിക- സിനിമാ മേഖലയിലെ പ്രമുഖനുമായ ഡോ. ഗോകുലം ഗോപാലനെ ആദരിക്കും. ഫെബ്രുവരി 13ന് വക്രയിലെ ഡിപിഎസ് സ്‌കൂളില്‍ വെച്ച് നടക്കുന്ന ലോഞ്ചിങ് ചടങ്ങിലാണ് മടപ്പള്ളി കോളേജ് പൂര്‍വ വിദ്യാര്‍ഥി കൂടിയായ ഗോകുലം ഗോപാലനെ ആദരിക്കുന്നത്. ഗണിതശാസ്ത്രത്തിലാണ് ഗോകുലം ഗോപാലൻ മടപ്പള്ളി കോളേജില്‍ നിന്ന് ബിരുദം നേടിയത്. നിരവധി മേഖലകളിൽ സമഗ്ര സംഭാവനകള്‍ പരിഗണിച്ച അദ്ദേഹത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡും ചടങ്ങിൽ നൽകും.
ഫെബ്രുവരി 13 വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മുതല്‍ ആരംഭിക്കുന്ന പരിപാടിയില്‍ വിജേഷ് ഗോപാല്‍, ചിത്ര അരുണ്‍, വിഷ്ണു വര്‍ധന്‍, കൃതിക, ഫാരിഷ ഹുസൈന്‍, സുധന്‍ കൈവേലി എന്നിവര്‍ അവതരിപ്പിക്കുന്ന ഗാനമേളയും കോമഡി ഷോയും പരിപാടിയില്‍ അരങ്ങേറും.ഖത്തറിലെ ഇന്ത്യന്‍ എംബസി ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള അതിഥികളും പരിപാടിയില്‍ പങ്കെടുക്കും.
അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഗോകുലം ഗ്രൂപ്പിന് കീഴില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പെടെയുള്ള ഹോട്ടല്‍ സംരംഭങ്ങളിൽ അടക്കം പന്ത്രണ്ടായിരത്തില്‍പരം പേരാണ് ജോലി ചെയ്യുന്നത്.
പഴശ്ശി രാജയും എമ്പുരാനും ഉള്‍പ്പെടെ നിരവധി ജനപ്രിയ സിനിമകളുടെ നിര്‍മാതാവായ ഗോകുലം ഗോപാലന്‍ ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. പരിപാടിയുടെ വിജയത്തിന് ആഷിഖ് അഹ്മദ് ചെയര്‍മാനും ശ്രീനാഥ് ജനറല്‍ കണ്‍വീനറുമായ കമ്മിറ്റിയാണ് പ്രവര്‍ത്തിക്കുന്നത്.



