വെസ്റ്റ് ബാങ്ക്– ഫലസ്തീനികൾക്ക് നേരെ ആക്രമണം നടത്തി ഇസ്രായിലി കുടിയേറ്റക്കാർ. വീടുകൾക്കും വാഹനങ്ങൾക്കും തീയിടുകയും ഫലസ്തീനികളെയും സന്നദ്ധ സേവകരെയും ആക്രമിക്കുകയും ചെയ്തു. റാമല്ലയ്ക്ക് തെക്കുകിഴക്കുള്ള മുഖ്മാസിന് അടുത്തുള്ള ഖല്ലത്ത് അൽ-സിദ്ര എന്ന ബെഡൂയിൽ ഔട്ട്‌പോസ്റ്റിൽ ശനിയാഴ്ച രാത്രിയാണ് ഇരുപതോളം പേർ അടങ്ങുന്ന കുടിയേറ്റ സംഘം അതിക്രമം നടത്തിയത്. വടികളും കല്ലുകളും ഉപയോഗിച്ച് താമസക്കാരെ ആക്രമിക്കുന്നതും കൂടാരങ്ങൾക്ക് തീവെച്ച ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അക്രമികളുടെ വാഹനത്തിൽ നിന്ന് ആയുധങ്ങൾ ഇസ്രായിൽ പോലീസ് കണ്ടെത്തിയെങ്കിലും നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. ഐക്യരാഷ്ട്രസഭയുടെ മാനുഷിക കാര്യ ഏകോപന വിഭാഗം പുറത്തുവിട്ട റിപ്പോർട്ട് പ്രകാര(ഒസിഎച്ച്എ) പശ്ചിമ ബംഗിൽ ഇസ്രായിൽ കുടിയേറ്റക്കാർ വ്യാപകമായി അക്രമങ്ങൾ നടത്തുന്നുതായി കണ്ടെത്തിയിരുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും അക്രമ പരമ്പരയുടെ ഭാഗമാണെന്നും യുഎൻ കണക്കുകൾ വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



