Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, February 25
    Breaking:
    • അമേരിക്കയെ ആക്രമിക്കാന്‍ കഴിയുന്ന മിസൈലുകള്‍ ഇറാന്‍ വികസിപ്പിക്കുന്നതായി ട്രംപ്
    • ഖാംനഇയുടെ വസതി ആക്രമിച്ചെന്ന പ്രതിപക്ഷ ഗ്രൂപ്പിന്റെ അവകാശവാദം നിഷേധിച്ച് ഇറാന്‍
    • വാഴയൂർ സർവീസ് ഫോറം ഖത്തർ ഇഫ്താർ സംഗമവും ബ്ലോക്ക് മെമ്പർ മൂസാ ഫൗലദിന് സ്വീകരണവും സംഘടിപ്പിച്ചു
    • പിഎംഎഫ് റമദാന്‍ സഹായ വിതരണം ആരംഭിച്ചു
    • വെസ്റ്റ് ബാങ്ക് ജൂതകുടിയേറ്റ കോളനിയില്‍ അമേരിക്ക പാസ്പോര്‍ട്ട് സേവനങ്ങള്‍ നല്‍കുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    ഗോമൂത്രവും ചാണകവും ഉപയോഗിച്ച് കാൻസർ മരുന്ന്; ഗവേഷകർ നടത്തിയത് മൂന്നര കോടി രൂപയുടെ തട്ടിപ്പ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/01/2026 India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഭോപ്പാൽ– ഗോമൂത്രവും ചാണകവും ഉപയോഗിച്ച് കാൻസർ മരുന്ന് കണ്ടുപിടിക്കാനെന്ന പേരിൽ സർക്കാർ നൽകിയ ഫണ്ട്ങ്ങിൽ ഗവേഷകർ നടത്തി‌യത് വൻ തട്ടിപ്പ്. ഏകദേശം മൂന്നര കോടി രൂപയുടെ തട്ടിപ്പാണ് ഗവേഷകർ നടത്തിയത് ഗോമൂത്രവും ചാണകവും ഉപയോഗിച്ച് കാൻസർ മരുന്ന് കണ്ടുപിടിക്കാനെന്ന പേരിൽ 2011ൽ മധ്യപ്രദേശിലെ നാനാജി ദേശ്മുഖ് വെറ്ററിനറി സയന്‍സ് യൂണിവേഴ്‌സിറ്റിയാണ് 8 കോടി രൂപയുടെ പദ്ധതിയുമായി സർക്കാറിനെ സമീപച്ചത്. തുടർന്ന് സർക്കാർ മൂന്നര കോടി രൂപ അനുവദിച്ചെങ്കിലും പത്തിലേറെ വർഷങ്ങൾ കഴിഞ്ഞിട്ടും ഗവേഷണത്തിന്റെ ഒരു റിപ്പോർട്ട് പോലും ലഭിക്കാത്തതിനെ തുടർന്ന് നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്.

    നിരവധി പരാതികൾ ഉയർന്നതോടെ ഡിവിഷണൽ കമ്മീഷണർ കലക്ടർക്ക് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. പിന്നീട് ഇവരുടെ നേതൃത്വത്തിലുള്ള കണ്ടെത്തിയത് ഗവേഷകർ നടത്തിയ വൻ ധൂര്‍ത്താണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ​പദ്ധതിക്കായി വാങ്ങിയ ചാണകത്തിന്റെയും പാത്രങ്ങളുടെയും വില കേട്ട് അന്തംവിട്ടിരിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ. ലക്ഷങ്ങൾ മാത്രം വിലവരുന്ന സാധനങ്ങൾക്ക് കോടികളാണ് കണക്കിൽ കാണിച്ചിരിക്കുന്നത്. ഗവേഷണത്തിന്റെ പേരിൽ സംഘാംഗങ്ങൾ നടത്തിയ ഗോവ യാത്രകളും വിമാനയാത്രകളും ഇപ്പോൾ വിവാദത്തിലായിരിക്കുകയാണ്. പരാതിയെ തുടർന്ന് കളക്ടർ പ്രഖ്യാപിച്ച അന്വേഷണത്തിലാണ് ഈ തട്ടിപ്പുകളെല്ലാം പുറത്തുവന്നത്.

    2011 മുതൽ 2018 വരെയുള്ള ഏഴ് വർഷക്കാലയളവിൽ ചാണകത്തിനായും ഗോമൂത്രത്തിനായും ചെലവാക്കിയത് 1.92 കോടി രൂപയാണ്. എന്നാൽ ഈ ആവശ്യത്തിന് 20 ലക്ഷം രൂപയിൽ കൂടി എന്നാണ് കണ്ടെത്തൽ. പദ്ധതിയുടെ ആവശ്യങ്ങൾക്കായി ഏഴര ലക്ഷം രൂപ വിലയുള്ള കാർ വാങ്ങിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ ഉണ്ടെങ്കിലും അതും കൃത്രിമം ആണെന്നാണ് കണ്ടെത്തൽ. കൂടാതെ കാറിന്റെ ഇന്ധനത്തിനും മറ്റു പണികൾക്കുമായി ഏഴര ലക്ഷം രൂപ വേറെയും 15 ലക്ഷം രൂപ മേശയും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ചെലവഴിച്ചെന്നും റിപ്പോർട്ടിലുണ്ട്.

    മൂന്നര ലക്ഷം രൂപ തൊഴിലാളികൾക്ക് ശമ്പളമായി നൽകിയെന്നും റിപ്പോർട്ടിൽ കാണിക്കുന്നുണ്ടെങ്കിലും അതും യഥാർത്ഥമല്ല എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. പരീക്ഷണത്തിന്റെ പേരിൽ ഗോവയിലേക്കും ബാംഗ്ലൂരിലേക്കുമടക്കം വിമാന 20ന് കൂടുതൽ നടത്തിയിട്ടുണ്ടെന്ന് ഇവർ കണ്ടെത്തി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    CANCER MEDCINE Cow urine and dung India
    Latest News
    അമേരിക്കയെ ആക്രമിക്കാന്‍ കഴിയുന്ന മിസൈലുകള്‍ ഇറാന്‍ വികസിപ്പിക്കുന്നതായി ട്രംപ്
    25/02/2026
    ഖാംനഇയുടെ വസതി ആക്രമിച്ചെന്ന പ്രതിപക്ഷ ഗ്രൂപ്പിന്റെ അവകാശവാദം നിഷേധിച്ച് ഇറാന്‍
    25/02/2026
    വാഴയൂർ സർവീസ് ഫോറം ഖത്തർ ഇഫ്താർ സംഗമവും ബ്ലോക്ക് മെമ്പർ മൂസാ ഫൗലദിന് സ്വീകരണവും സംഘടിപ്പിച്ചു
    25/02/2026
    പിഎംഎഫ് റമദാന്‍ സഹായ വിതരണം ആരംഭിച്ചു
    25/02/2026
    വെസ്റ്റ് ബാങ്ക് ജൂതകുടിയേറ്റ കോളനിയില്‍ അമേരിക്ക പാസ്പോര്‍ട്ട് സേവനങ്ങള്‍ നല്‍കുന്നു
    25/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version