Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, February 23
    Breaking:
    • പഴകിയ ഈന്തപ്പഴം പുതിയ സ്റ്റിക്കർ പതിച്ച് വിൽക്കാൻ ശ്രമം; കാൺപൂരിൽ 10,000 കിലോ പിടിച്ചെടുത്തു​
    • റിയാദ് കെ.എം.സി.സി തൃശൂര്‍ ജില്ലാ കമ്മിറ്റി ഇഫ്താര്‍ സംഗമം നടത്തി
    • ബ്ലാങ്കറ്റ് സഹായ വിതരണത്തിനിടെ സ്ത്രീയുടെ പേര് ചോദിച്ചു, മുസ്ലിമാണെന്നറിഞ്ഞപ്പോൾ നൽകിയ ബ്ലാങ്കറ്റ് തിരികെ വാങ്ങി ബിജെപി മുൻ എം.പി
    • സൗദിയിൽ തടവുകാർക്ക് പൊതുമാപ്പ്; ഉത്തരവ് നടപ്പിലാക്കിത്തുടങ്ങി
    • മുൻ റെയിൽവേ മന്ത്രിയും തൃണമൂൽ കോൺ​ഗ്രസ് നേതാവുമായ മുകുൾ റോയ് അന്തരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    വെസ്റ്റ് ബാങ്കില്‍ ആയുധധാരികളായ ജൂതന്മാര്‍ ഫലസ്തീന്‍ വൃദ്ധനെ മര്‍ദിക്കുന്നതിന്റെ വീഡിയോ പുറത്ത്

    ഒരു ജര്‍മ്മന്‍-ഫലസ്തീന്‍ നഴ്സറിയില്‍ അതിക്രമിച്ചു കയറിയ മുഖംമൂടി ധരിച്ച ഡസന്‍ കണക്കിന് അക്രമികള്‍ വടികളുമായി വൃദ്ധനെ വളഞ്ഞിട്ട് മര്‍ദിക്കുകയും ചവിട്ടുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/01/2026 Latest Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെല്‍അവീവ് – വെസ്റ്റ് ബാങ്കിലെ ദെയ്ര്‍ ശറഫ് ഗ്രാമത്തില്‍ ആയുധധാരികളായ ജൂതകുടിയേറ്റക്കാര്‍ 67 കാരനായ ബാസിം സ്വാലിഹ് യാസീന്‍ എന്ന ഫലസ്തീന്‍ വൃദ്ധനെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഒരു ജര്‍മ്മന്‍-ഫലസ്തീന്‍ നഴ്സറിയില്‍ അതിക്രമിച്ചു കയറിയ മുഖംമൂടി ധരിച്ച ഡസന്‍ കണക്കിന് അക്രമികള്‍ വടികളുമായി വൃദ്ധനെ വളഞ്ഞിട്ട് മര്‍ദിക്കുകയും ചവിട്ടുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ബധിരനായതിനാല്‍ മറ്റുള്ളവര്‍ നല്‍കിയ മുന്നറിയിപ്പ് കേള്‍ക്കാന്‍ കഴിയാതിരുന്ന യാസീന്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അക്രമികളുടെ കൈയില്‍ അകപ്പെടുകയായിരുന്നു. നിലത്ത് വീണുകിടന്ന ഇദ്ദേഹത്തിന്റെ തലയിലും നെഞ്ചിലും പുറത്തും ക്രൂരമായി മര്‍ദിക്കുകയും കൈയിലെ എല്ലുകള്‍ ഒടിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ യാസീന്‍ നിലവില്‍ ആശുപത്രിയിലാണ്.

    ആക്രമണത്തിനിടെ നഴ്സറിയിലെ നാല് കാറുകള്‍ അക്രമികള്‍ അഗ്നിക്കിരയാക്കി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മൂന്നാം തവണയാണ് ഈ സ്ഥാപനത്തിന് നേരെ ആക്രമണമുണ്ടാകുന്നതെന്നും ഇതിനോടകം ആറു ലക്ഷം ഡോളറിന്റെ നഷ്ടം സംഭവിച്ചതായും ഉടമകള്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഈ നീചകൃത്യത്തെ അപലപിച്ചുവെങ്കിലും, വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികള്‍ക്കെതിരെയുള്ള കുടിയേറ്റക്കാരുടെ ആക്രമണം ദൈനംദിന സംഭവമായി മാറിയിരിക്കുകയാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് ഒലിവ് വിളവെടുപ്പ് കാലത്ത് ഇത്തരം അക്രമങ്ങള്‍ വര്‍ധിച്ചിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായ സംരക്ഷണ നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് ഫലസ്തീനികള്‍ ആരോപിക്കുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Jews Palestine West Bank
    Latest News
    പഴകിയ ഈന്തപ്പഴം പുതിയ സ്റ്റിക്കർ പതിച്ച് വിൽക്കാൻ ശ്രമം; കാൺപൂരിൽ 10,000 കിലോ പിടിച്ചെടുത്തു​
    23/02/2026
    റിയാദ് കെ.എം.സി.സി തൃശൂര്‍ ജില്ലാ കമ്മിറ്റി ഇഫ്താര്‍ സംഗമം നടത്തി
    23/02/2026
    ബ്ലാങ്കറ്റ് സഹായ വിതരണത്തിനിടെ സ്ത്രീയുടെ പേര് ചോദിച്ചു, മുസ്ലിമാണെന്നറിഞ്ഞപ്പോൾ നൽകിയ ബ്ലാങ്കറ്റ് തിരികെ വാങ്ങി ബിജെപി മുൻ എം.പി
    23/02/2026
    സൗദിയിൽ തടവുകാർക്ക് പൊതുമാപ്പ്; ഉത്തരവ് നടപ്പിലാക്കിത്തുടങ്ങി
    23/02/2026
    മുൻ റെയിൽവേ മന്ത്രിയും തൃണമൂൽ കോൺ​ഗ്രസ് നേതാവുമായ മുകുൾ റോയ് അന്തരിച്ചു
    23/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version