Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, March 22
    Breaking:
    • മഴക്കെടുതി: ഒമാനില്‍ മൂന്ന് മരണം, 40 ലേറെ പേരെ രക്ഷപ്പെടുത്തി
    • ഇറാനില്‍ 1,500 കവിഞ്ഞ് മരണസംഖ്യ
    • ഹുര്‍മുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളില്‍ തുറന്നില്ലെങ്കില്‍ ഇറാനിലെ ഏറ്റവും വലിയ വൈദ്യുതി നിലയങ്ങള്‍ തകര്‍ക്കുമെന്ന് ട്രംപ്
    • മിലിട്ടറി അറ്റാഷെ അടക്കം അഞ്ചു ഇറാന്‍ ഉദ്യോഗസ്ഥരെ പുറത്താക്കി സൗദി അറേബ്യ
    • ഡിമോണ ആണവ നിലയത്തിനു സമീപം ഇറാന്‍ മിസൈല്‍ ആക്രമണം: ഞെട്ടിത്തരിച്ച് ഇസ്രായില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Kuwait

    കുവൈത്തിലെ റോയല്‍ ഫാര്‍മസി ഉടന്‍ അടച്ചുപൂട്ടാന്‍ ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/12/2025 Kuwait Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കുവൈത്ത് സിറ്റി– കുവൈത്തിലെ റോയല്‍ ഫാര്‍മസി ഉടന്‍ അടച്ചുപൂട്ടാനും സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കാനും ആരോഗ്യ മന്ത്രി ഡോ. അഹ്‌മദ് അല്‍അവദി ഉത്തരവിട്ടു. ഇതുസംബന്ധിച്ച് ആരോഗ്യ മന്ത്രി, വാണിജ്യ, വ്യവസായ മന്ത്രി ഖലീഫ അല്‍ആജിലിന് അയച്ച ഔദ്യോഗിക കത്തില്‍ ഉത്തരവ് പാലിച്ച് ഫാര്‍മസി അടച്ചുപൂട്ടാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് അഭ്യര്‍ഥിച്ചു. ഫാര്‍മസിയുടെ വാണിജ്യ ലൈസന്‍സും പരസ്യത്തിനുള്ള അനുമതികള്‍, ഇലക്‌ട്രോണിക് പ്ലാറ്റ്ഫോം ലൈസന്‍സുകള്‍, ട്രേഡ്മാര്‍ക്ക് ഉപയോഗ അവകാശങ്ങള്‍ എന്നിവ അടക്കം വാണിജ്യ, വ്യവസായ മന്ത്രാലയം നല്‍കിയ എല്ലാ അനുബന്ധ ലൈസന്‍സുകളും അംഗീകാരങ്ങളും റദ്ദാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടു. കാര്യത്തിന്റെ അടിയന്തിരതയും പ്രാധാന്യവും ഊന്നിപ്പറഞ്ഞ ആരോഗ്യ മന്ത്രി, റോയല്‍ ഫാര്‍മസിക്കെതിരെ സ്വീകരിച്ച നടപടികളെ കുറിച്ച് വാണിജ്യ മന്ത്രാലയം ആരോഗ്യ മന്ത്രാലയത്തെ അറിയിക്കണമെന്നും വ്യക്തമാക്കി.

    ആരോഗ്യ മന്ത്രാലയത്തിന്റെ അഭ്യര്‍ഥന പ്രകാരം, ബന്ധപ്പെട്ട തീരുമാനങ്ങള്‍ക്ക് അനുസൃതമായി, ആവശ്യമായ ലൈസന്‍സിംഗ് വ്യവസ്ഥകള്‍ ഉടമകള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വാണിജ്യ, വ്യവസായ മന്ത്രാലയം അടുത്തിടെ 15 സ്വകാര്യ ഫാര്‍മസികള്‍ അടച്ചുപൂട്ടുകയും അവയുടെ ലൈസന്‍സുകള്‍ റദ്ദാക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അടച്ചുപൂട്ടല്‍ തീരുമാനങ്ങള്‍ക്ക് വിധേയമായ ഫാര്‍മസികള്‍ ഒരൊറ്റ സ്ഥാപനത്തിനോ ശൃംഖലക്കോ കീഴിലുള്ളതല്ല. മറിച്ച്, വ്യത്യസ്ത ഫാര്‍മസികള്‍ അടച്ചുപൂട്ടിയിട്ടുണ്ട്. അംഗീകൃത ചട്ടങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും അനുസൃതമായാണ് ഈ ഫാര്‍മസികള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചതെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. പദവികള്‍ ശരിയാക്കി ആരോഗ്യ, വാണിജ്യ-വ്യവസായ മന്ത്രാലയങ്ങള്‍ അംഗീകരിച്ച വ്യവസ്ഥകളും ആവശ്യകതകളും പാലിച്ചുകഴിഞ്ഞാല്‍ അടച്ചുപൂട്ടിയ ഫാര്‍മസികള്‍ക്ക് പ്രവര്‍ത്തനം പുനരാരംഭിക്കാവുന്നതാണെന്ന് ബന്ധപ്പെട്ടവര്‍ കൂട്ടിച്ചേര്‍ത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Kuwait ministry health royal Pharmacy
    Latest News
    മഴക്കെടുതി: ഒമാനില്‍ മൂന്ന് മരണം, 40 ലേറെ പേരെ രക്ഷപ്പെടുത്തി
    22/03/2026
    ഇറാനില്‍ 1,500 കവിഞ്ഞ് മരണസംഖ്യ
    22/03/2026
    ഹുര്‍മുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളില്‍ തുറന്നില്ലെങ്കില്‍ ഇറാനിലെ ഏറ്റവും വലിയ വൈദ്യുതി നിലയങ്ങള്‍ തകര്‍ക്കുമെന്ന് ട്രംപ്
    22/03/2026
    മിലിട്ടറി അറ്റാഷെ അടക്കം അഞ്ചു ഇറാന്‍ ഉദ്യോഗസ്ഥരെ പുറത്താക്കി സൗദി അറേബ്യ
    22/03/2026
    ഡിമോണ ആണവ നിലയത്തിനു സമീപം ഇറാന്‍ മിസൈല്‍ ആക്രമണം: ഞെട്ടിത്തരിച്ച് ഇസ്രായില്‍
    22/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version