Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, March 22
    Breaking:
    • മഴക്കെടുതി: ഒമാനില്‍ മൂന്ന് മരണം, 40 ലേറെ പേരെ രക്ഷപ്പെടുത്തി
    • ഇറാനില്‍ 1,500 കവിഞ്ഞ് മരണസംഖ്യ
    • ഹുര്‍മുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളില്‍ തുറന്നില്ലെങ്കില്‍ ഇറാനിലെ ഏറ്റവും വലിയ വൈദ്യുതി നിലയങ്ങള്‍ തകര്‍ക്കുമെന്ന് ട്രംപ്
    • മിലിട്ടറി അറ്റാഷെ അടക്കം അഞ്ചു ഇറാന്‍ ഉദ്യോഗസ്ഥരെ പുറത്താക്കി സൗദി അറേബ്യ
    • ഡിമോണ ആണവ നിലയത്തിനു സമീപം ഇറാന്‍ മിസൈല്‍ ആക്രമണം: ഞെട്ടിത്തരിച്ച് ഇസ്രായില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Kuwait

    കുവൈത്തില്‍ നാലു യുവതികള്‍ ഉള്‍പ്പെടെ ആറംഗ മനുഷ്യക്കടത്ത് സംഘം അറസ്റ്റില്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/12/2025 Kuwait Crime Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    കുവൈത്തില്‍ അറസ്റ്റിലായ മനുഷ്യക്കടത്ത് സംഘം
    Share
    WhatsApp Facebook Twitter Telegram LinkedIn

    കുവൈത്ത് സിറ്റി – കുവൈത്തില്‍ ആറംഗ മനുഷ്യക്കടത്ത് സംഘത്തെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. ഏഷ്യന്‍ വംശജരായ നാലു യുവതികളും അറസ്റ്റിലായവരിലുണ്ട്. മനുഷ്യക്കടത്ത് കുറ്റം ചുമത്തി നിയമ നടപടികള്‍ സ്വീകരിക്കാന്‍ പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തു. രാജ്യത്തെ ഏറ്റവും കുപ്രസിദ്ധമായ രഹസ്യ തടങ്കല്‍ കേന്ദ്രങ്ങളിലൊന്ന് നടത്തിയിരുന്ന ക്രിമിനല്‍ സംഘത്തെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്.

    ഒളിച്ചോടിയ ഗാര്‍ഹിക തൊഴിലാളികളെ തടവിലാക്കി ചൂഷണം ചെയ്തുവന്ന സംഘത്തിന്റെ ഫഹാഹീലിലെ ഒളിത്താവളം സുരക്ഷാ വകുപ്പുകള്‍ റെയ്ഡ് ചെയ്യുകയായിരുന്നു. ഇവർ താമസസ്ഥലത്തെ നിയമവിരുദ്ധ ജയിലാക്കി മാറ്റിയതായി അന്വേഷണങ്ങളില്‍ കണ്ടെത്തി. ഇരകളെ ഇരുമ്പ് വാതിലുകളടക്കം കര്‍ശന സുരക്ഷയുള്ള മുറികളില്‍ പൂട്ടിയിട്ട ശേഷം അവരെ സൂക്ഷ്മമായി നിരീക്ഷിക്കുകയായിരുന്നു. കര്‍ശനമായ മേല്‍നോട്ടത്തില്‍ മാത്രമേ കുടുംബങ്ങളുമായി ബന്ധപ്പെടാന്‍ അവരെ അനുവദിച്ചിരുന്നുള്ളൂ.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    തൊഴിലാളികളുടെ വീഡിയോകൾ ചിത്രീകരിച്ച് ബന്ധുക്കള്‍ക്ക് അയച്ച് നല്‍കുമെന്ന് ഭീഷണിപ്പെടുത്തി നിര്‍ബന്ധിത ജോലിയിലേക്കും അനുസരണയിലേക്കും പ്രതികൾ പ്രേരിപ്പിച്ചു. പീഡിപ്പിക്കുന്ന തൊഴിലുടമകളില്‍ നിന്ന് രക്ഷപ്പെടുന്ന പ്രവാസികളെ സുരക്ഷിത താവളം നല്‍കാമെന്ന് പ്രലോഭിപ്പിച്ചാണ് സംഘം തങ്ങളുടെ വലയിലാക്കിയിരുന്നത്. പിന്നീട് താമസവും നിര്‍ബന്ധിത ജോലിയും സംബന്ധിച്ച് അവര്‍ക്ക് കര്‍ശനമായ നിയമങ്ങള്‍ ഏര്‍പ്പെടുത്തുകയായിരുന്നു. റെയ്ഡിനിടെ, 19 സ്ത്രീകളും ആറ് പുരുഷന്മാരും ഉള്‍പ്പെടെ 25 ഇരകളെ അധികൃതര്‍ രക്ഷപ്പെടുത്തി. അവരില്‍ ഒരാള്‍ 2014 മുതല്‍ തടങ്കലില്‍ ആയിരുന്നു. ആധുനിക അടിമത്തത്തിനെതിരായ പോരാട്ടത്തിലെ നാഴികക്കല്ലായ വിജയമായിട്ടാണ് ഉദ്യോഗസ്ഥര്‍ ഈ ഓപ്പറേഷനെ വിശേഷിപ്പിച്ചത്. ഇത് രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മനുഷ്യക്കടത്തുകാര്‍ക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Crime against women human trafficking Kuwait
    Latest News
    മഴക്കെടുതി: ഒമാനില്‍ മൂന്ന് മരണം, 40 ലേറെ പേരെ രക്ഷപ്പെടുത്തി
    22/03/2026
    ഇറാനില്‍ 1,500 കവിഞ്ഞ് മരണസംഖ്യ
    22/03/2026
    ഹുര്‍മുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളില്‍ തുറന്നില്ലെങ്കില്‍ ഇറാനിലെ ഏറ്റവും വലിയ വൈദ്യുതി നിലയങ്ങള്‍ തകര്‍ക്കുമെന്ന് ട്രംപ്
    22/03/2026
    മിലിട്ടറി അറ്റാഷെ അടക്കം അഞ്ചു ഇറാന്‍ ഉദ്യോഗസ്ഥരെ പുറത്താക്കി സൗദി അറേബ്യ
    22/03/2026
    ഡിമോണ ആണവ നിലയത്തിനു സമീപം ഇറാന്‍ മിസൈല്‍ ആക്രമണം: ഞെട്ടിത്തരിച്ച് ഇസ്രായില്‍
    22/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version