ലഖ്നോ– ക്രിസ്മസിന് വിദ്യാർഥികൾക്ക് അവധി നൽകാതെ ഉത്തർപ്രദേശ് സർക്കാർ. ഡിസംബർ 25ന് പ്രവൃത്തിദിനമായിരിക്കുമെന്നും മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ 101-ാം ജന്മദിനത്തോട് അനുബന്ധിച്ചുള്ള പരിപാടികൾ നടത്തണമെന്നാണ് യോഗി ആദിത്യനാഥിന്റെ കീഴിലുള്ള ബിജെപി സർക്കാറിൻ്റെ നിർദേശം. ഈ ദിവസം വിദ്യാർഥികളുടെ ഹാജർ നിർബന്ധമാണെന്നും നിർബന്ധമാണെന്നും അധികൃതർ വ്യക്തമാക്കി.
കേരളത്തിൽ ഡിസംബർ 24ന് അടക്കുന്ന സ്കൂളുകൾ 12 ദിവസങ്ങൾക്ക് ജനുവരി അഞ്ചിനാണ് തുറക്കുക.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



