കുവൈത്ത് സിറ്റി– ഡ്യൂട്ടിക്കിടെ സുരക്ഷാ സൈനികനെ വാഹനമിടിച്ച് തെറിപ്പിച്ച കേസിൽ പിടിച്ചെടുത്ത കാറുകൾ കുവൈത്ത് ആഭ്യന്തര മന്ത്രാലയം തകർത്തു. ഉടമകളുടെ കണ്‍മുന്നില്‍ വെച്ച് ക്രെയന്‍ ഉപയോഗിച്ച് കൂറ്റന്‍ കംപ്രസറിലിട്ട് തകർക്കുകയായിരുന്നു. നിയമലംഘകർക്കുള്ള കർശന മുന്നറിയിപ്പെന്ന നിലയിൽ കാർ തകർക്കുന്നതിന്റെ ദൃശ്യങ്ങൾ ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി പുറത്തുവിട്ടു.
കുവൈത്തിന് തെക്കുള്ള അൽവഫ്ര ഫാം ഏരിയയിൽ അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ച നിസ്സാൻ കാർ ഡ്രൈവറെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. സുരക്ഷാ ഉദ്യോഗസ്ഥർക്ക് പിടികൊടുക്കാതെ മറ്റൊരു വ്യക്തിയോടൊപ്പം ലാൻഡ് ക്രൂയിസറിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾ, ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനികനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ സൈനികന്റെ കൈകൾക്കും ഇടതുകാലിനും പരിക്കേറ്റു.
— مقاطع منوعة (@AmiraAh26894828) December 21, 2025



