മാഡ്രിഡ്– സെവിയ്യക്കെതിരെ സ്വന്തം മൈതാനത്ത് ജയം പിടിച്ചെടുത്ത് വമ്പൻമാരായ റയൽ മാഡ്രിഡ്. ലാ ലിഗ 18-ാം റൗണ്ട് മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് റയലിന്റെ വിജയം. ജൂഡ് ബെല്ലിംഗം, കിലിയൻ എംബാപ്പെ എന്നിവരാണ് റയലിന് വേണ്ടി ഗോളുകൾ നേടിയത്. 38-ാം മിനുറ്റിൽ റോഡ്രിഗോ എടുത്ത ഫ്രീകിക്കിന് തല വെച്ച് ബെല്ലിംഗം റയലിന് ലീഡ് നൽകി. 68-ാം മിനുറ്റിൽ പ്രതിരോധ താരം മാർക്കാവോ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ സെവില്ല 10 പേരായി ചുരുങ്ങി. 86-ാം മിനുറ്റിൽ റോഡ്രിഗോയെ ബോക്സിൽ ഫൗൾ ചെയ്തതിനെ തുടർന്ന് ലഭിച്ച പെനാൽറ്റി കൃത്യമായി വലയിൽ എത്തിച്ച് എംബാപ്പെ വയലിന് വിജയം ഉറപ്പിച്ചു. രണ്ടാം പകുതിയിൽ എതിരാളികളായ സെവിയ്യ നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ കീപ്പർ തിബൗ കോർട്ടോയിസ് തട്ടിയകറ്റി റയലിന് രക്ഷകനായി.
ജയത്തോടെ 18 മത്സരങ്ങളിൽ നിന്നും 42 പോയിന്റ് ഉള്ള റയൽ രണ്ടാമതും ഒരു മത്സരം കുറവു കളിച്ച ബാർസലോണ 43 പോയിന്റുമായി ഒന്നാമതുമാണ്.
മറ്റു മത്സരങ്ങൾ
റയൽ ഒവിഡോ – 0
സെൽറ്റ വിഗോ – 0
ലെവന്റെ – 1 ( ഡി ലാ ഫ്യൂണ്ടെ – 90+4 – പെനാൽറ്റി)
റയൽ സോസിഡഡ്- 1 (ടേക്ക്ഫുസ കുബോ – 45+1)
ഒസാസുന – 3 ( ആന്റെ ബുഡിമിർ – 72, 81 – പെനാൽറ്റി/ റൗൽ ഗാർഷ്യ – 90+3)
ഡിപാർട്ടിവോ അലാവസ് – 0



